ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ഒാണാഘോഷപരിപാടികൾക്ക് കോഴിക്കോട്ട് തുടക്കമായി. മന്ത്രി ടി.പി.രാമകൃഷ്ണൻ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു.
മന്ത്രിയുടെ ഒരു പാട്ടില്ലാതെ കോഴുക്കോട്ടുകാർക്ക് എന്തോണം. ഒാണാഘോഷത്തിന് നല്ലുഗ്രൻ തുടക്കം. കാണികളിൽ ആവേശം നിറയ്ക്കാൻ പിന്നീട് വേദിയിലെത്തിയത് വിജയ് യേശുദാസും, അമൃത സുരേഷും, മൃദുല വാര്യറും.
ഹാസ്യത്തിന് മേമ്പൊടിയുമായി കോഴിക്കോടിന്റെ സ്വന്തം സുരഭിയും വിനോദ് കോവൂരൂമെത്തിയതോടെ സദസ്സും ആഘോഷത്തിലലിഞ്ഞു. അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾ ചൊവ്വാഴ്ച സമാപിക്കും.