E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:25 AM IST

Facebook
Twitter
Google Plus
Youtube

More in North

തലയ്ക്കൽ ചന്തുവിന്റെ സ്മ‍‍ൃതികുടീരം സാമൂഹ്യവിരുദ്ധർ നശിപ്പിക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പഴശിരാജാവിന്റെ വലംകൈയ്യായിരുന്ന തലയ്ക്കൽ ചന്തുവിന്റെ ഒാർമ്മയ്ക്കായി വയനാട് പനമരത്ത് സ്ഥാപിച്ച സ്മ‍‍ൃതികുടീരം സാമൂഹ്യവിരുദ്ധർ നശിപ്പിക്കുന്നു. തലയ്ക്കൽ ചന്തു വീരചരമമടഞ്ഞ സ്ഥലത്ത് നിർമ്മിച്ച സ്മാരകം സംരക്ഷിക്കാൻ അധിക‍ൃതർ നടപടികളെടുക്കുന്നില്ലെന്നാണ് പരാതി. 

തലയ്ക്കൽ ചന്തുവും കുറിച്യപോരാളികളും ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ ചെറുത്തുനിൽപ്പിന്റെ അടയാളങ്ങളിലൊന്നാണ് ഈ സ്ഥലം. ആ ഐതിഹാസികപോരാട്ടങ്ങളുടെ സാക്ഷിയാണ് ഇവിടെയുളള മുത്തശ്ശിമരം. 

ചന്തുവിന്റെ നേതൃത്വത്തിലുള്ള പോരാളികൾ ബോംബെ ഇൻഫന്ററി യൂണിറ്റിന് കീഴിലുള്ള പനമരം കോട്ട ആക്രമിച്ച് പിടിച്ചു. നിരവധി ബ്രീട്ടീഷ് സൈനികരെ കൊലപ്പെടുത്തി. 1805 ൽ പനമരം കോട്ടയിലെ ഈ കോളിമരച്ചുവട്ടിൽ തലയ്ക്കൽചന്തു വധിക്കപ്പെട്ടു എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. 2012 ലാണ് ഇത് സ്മാരകമാക്കിയത്. എന്നാൽ പിന്നീട് അധികൃതർ തിര‍ിഞ്ഞു നോക്കിയില്ല. 

മരച്ചുവട്ടിൽ സ്ഥാപിച്ച സംരക്ഷണകമ്പികളെല്ലാം തകർത്തു. സ്മൃതികുടീരവും അനാഥമാണ്. സാമൂഹ്യവിരുദ്ധരുടെ കേന്ദ്രം കൂടിയാണ് ഇന്ന് ഈ ചരിത്രസ്ഥലം. പനമരംകോട്ട നിലനിന്നിടത്തു പ്രവർത്തിക്കുന്ന സ്കൂളിന് തലയ്ക്കൽ ചന്തുവിന്റെ പേരിടണമെന്നും കാലങ്ങളായുള്ള ആവശ്യമാണ്.