കനോലി കനാൽ ശുചീകരണത്തിനായുള്ള ക്ലീൻ കനോലി പദ്ധതിക്ക് മലപ്പുറം താനൂരിൽ തുടക്കമായി. യന്ത്രസഹായത്തോടെയാണ് കനാൽ ശുചീകരിക്കുന്നത്. ആറു മാസം കൊണ്ട് പദ്ധതി പൂർത്തീകരിക്കുകയാണ് ലക്ഷ്യം
കനോലി കനാലിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് വിവിധ രോഗങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. യന്ത്രസഹായത്താൽ മാലിന്യങ്ങൾ കണ്ടെത്തി കനാൽ ശുചീകരിക്കുകയാണ് പദ്ധതി.ഇതിന്റെ ഭാഗമായി മാലിന്യത്തിന്റെ തോതും സ്വഭാവവും മനസിലാക്കുന്നതിനുള്ള മാപ്പിങ്ങാണ് നടന്നത്.മാലിന്യത്തിന്റെ ഉറവിടവും മാപ്പിങ്ങിലൂടെ കണ്ടെത്താൻ കഴിയും.
രണ്ടാം ഘട്ടത്തിൽ ഉപരിതല മാലിന്യവും കരകളിലെ പാഴ്ചെടികളും നീക്കം ചെയ്യും.തുടർന്ന് അടിത്തട്ടിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ മാറ്റും.കനാലിന് ആഴം കൂട്ടുന്നതുൾപ്പടെയുള്ള പ്രവർത്തനങ്ങൾ മൂന്നാം ഘട്ടത്തിലാണ് നടക്കുക. ഫെൻ ബോട്ട് ടെക്നോളജി സൊല്യഷൻസാണ് ശുചീകരണ പ്രവർത്തനങ്ങളുടെ കരാർ ഏറ്റെടുത്തത്.