സംഗീതാസ്വാദകര്‍ക്ക് മറക്കാനാകാത്ത ശബ്ദത്തിനുടമ മുഹമ്മദ് റഫി. പഴക്കം കൂടുന്തോറും മനസിന് ഇമ്പമുണ്ടാക്കുന്ന പാട്ടുകള്‍. റഫിയുടെ മുപ്പത്തിയേഴാം ചരമവാര്‍ഷികത്തില്‍ കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടന്ന സംഗീത സന്ധ്യ ശ്രദ്ധേയമായി.
ചാന്ദ് മേരാ ദില്‍ ചാന്ദിനി. ആജ്കല്‍ തേരെ മേരെ തുടങ്ങി മനസില്‍ നിന്ന് മായാത്ത 40 പാട്ടുകള്‍. അനശ്വര ശബ്ദത്തിന്റെ ആവര്‍ത്തനം മുംബൈ സ്വദേശി സൗരവ് കിഷന്റെ സ്വരമാധുരിയിലൂടെ. ഒപ്പം കീര്‍ത്തനയും ഗോപികാ മേനോനും.
റഫിയുടെ പാട്ടിന് എന്നും കാതോര്‍ക്കുന്ന കോഴിക്കാടുകാരുടെ നിറഞ്ഞ സാന്നിധ്യമായിരുന്നു സംഗീത സന്ധ്യയ്ക്ക്. മുഹമ്മദ് റഫി ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചത്.