ഭിന്നശേഷി കുട്ടികള്‍ക്ക് പഠന സൗകര്യമൊരുക്കി കോഴിക്കോട് കുന്നമംഗലത്തെ സാമൂഹ്യ പ്രവര്‍ത്തകര്‍. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്കാണ് ഇവര്‍ ലക്ഷങ്ങള്‍ ചിലവാക്കി പഠന സൗകര്യമൊരുക്കിയത്.
അംഗപരിമിതിയ്ക്ക് പുറമേ ബുദ്ധിവികാസം, പഠനം, കാഴ്ച്ച കേള്‍വി തുടങ്ങിയവയില്‍ കഴിവുകള്‍ കുറഞ്ഞവരേയാണ് ഭിന്നശേഷിയ്ക്കാരായി കണക്കാക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസം നേടാന്‍ പോലും കഴിയാത്തവരാണ് ഇവരില്‍ ഭൂരിഭാഗവും. 90 ശതമാനം പേര്‍ക്കും പഠിയ്ക്കാനോ ജോലി നേടാനോ സാധിയ്ക്കാറില്ല. ഇതു തിരിച്ചറിഞ്ഞാണ് ഭിന്നശേഷി കുട്ടികള്ക്ക്് കുന്ദംമംഗലത്ത് പഠന കേന്ദ്രം ഒരുങ്ങിയത്. എഡ്യൂകെയര്‍ സെന്റര്‍ എന്നു പേരിട്ട പഠന കേന്ദ്രത്തില്‍ പൂര്‍ണമായും സൗജന്യമായാണ് കുട്ടികളെ പഠിപ്പിയ്ക്കുന്നത്.
ഒരു ദിവസം ഏഴു കുട്ടികളെയാണ് പഠിപ്പിയ്ക്കുക. ആഴ്ച്ചയില്‍ മുഴുവന്‍ ദിവസവും ക്ലാസുകള്‍ ഉണ്ടാകും. അധ്യാപകരുടെ ശന്പളവും കെട്ടിട വാടകയടക്കമുള്ള ചിലവുകള്‍ വഹിയ്ക്കുന്നതും സാമഹ്യപ്രവര്ത്തകര് തന്നെ.