മലപ്പുറം കൊണ്ടോട്ടിയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആവശ്യത്തിന് ജീവനക്കാരില്ല. പനി പടരുന്ന സാഹചര്യത്തിൽ താൽകാലികമായി ഡോക്ടർമാരെ നിയമിക്കണമെന്ന സർക്കാർ നിർദേശവും നടപ്പായില്ല
കൊണ്ടോട്ടി നഗരസഭക്ക് കീഴിലെ മൂന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണ് ഡോക്ടർമാർ ഉൾപ്പടെയുള്ള ജീവനക്കാരില്ലാത്തത്. പകർച്ചപ്പനി പടരുന്ന സാഹചര്യം കണക്കിലെടുത്ത് താൽകാലികായി ഡോകടർമാരെയും മറ്റ് ജീവനക്കാരെയും നിയമിക്കണമെന്നായിരുന്നു സർക്കാർ ഉത്തരവ്.തുടർന്ന് അഭിമുഖം നടത്തി.എന്നാൽ ഡോക്ടർമാർ ആരും തന്നെ ഈ അഭിമുഖത്തിന് എത്തിയില്ല.
ഡോക്ടർമാർക്കൊപ്പം നിയമിക്കേണ്ട നഴ്സുമാരെയും ഫാർമസിസ്റ്റിനെയും തിരഞ്ഞെടുത്തെങ്കിലും ഇതുവരെ നിയമിച്ചിട്ടില്ല.ഫലത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ എത്തുന്ന രോഗികൾക്ക് കൃത്യമായി ചികിൽസ കിട്ടുന്നില്ല
അതേസമയം ജില്ലാ വികസന സമിതി യോഗത്തിൽ ജില്ലയിലെ ഡോക്ടർമാരുടെ കുറവ് നികത്താനാവാശ്യമായ നടപടി വേണമെന്ന് എം.എൽ.എമാർ ആവശ്യപ്പെട്ടു