വിദ്യാര്‍ഥി യൂണിയന് തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളജില്‍ കെഎസ് യു - എസ്എഫ് ഐ സംഘര്‍ഷം. 15 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു.
ഒന്‍പതില്‍ ഏഴു സീറ്റും നേടി യൂണിയന് തിരഞ്ഞെടുപ്പില്‍ എസ് എഫ്ഐ മികച്ച വിജയം നേടിയതിന് പിന്നാലെയാണ് ക്യാംപസില്‍ സംഘര്‍ഷം പൊട്ടിപുറപ്പെട്ടത്. എന്നാല്‍ എസ്എഫ്ഐ പ്രവര്‍ത്തകരാണ് അക്രമം അഴിച്ചു വിട്ടതെന്ന് കെ. എസ്. യു ആരോപിച്ചു.
പൊലിസ് ഉദ്യോഗസ്ഥരുടെ മൗനസമ്മതത്തോടെയായിരുന്നു എസ്എഫ്ഐയുടെ അക്രമമെന്ന് ആരോപിച്ച് കെ. എസ്. യു പ്രവര്‍ത്തകര്‍ മെഡിയ്ക്കല്‍ കോളജ് പൊലിസ് സ്്റ്റേഷനിലേയ്ക്ക് തള്ളിക്കയറി. ഇതോടെ പൊലിസ് ലാത്തി പ്രയോഗിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഏറെ നേരം പൊലിസ് സ്റ്റേഷന് ഉപരോധിച്ചു. ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖ് നടത്തിയ ഒത്തു തീര്‍പ്പു ചര്‍ച്ചയ്ക്കൊടുവിലാണ് സമരക്കാര്‍ പിരിഞ്ഞു പോയത്.