മനുഷ്യാവകാശത്തെ മാനിക്കാനുള്ള വിവേചന ബുദ്ധി പൊലീസിനുണ്ടാകണമെന്ന് പൊലീസ് കംപ്ലയിന്റ്സ് അതോറിറ്റി ചെയർമാൻ വി.കെ.മോഹനൻ. കോഴിക്കോട്ട് കേരള പൊലീസ് ഒാഫിസേഴ്സ് അസോസിയഷൻ സംസ്ഥാന സമ്മേളനത്തിന്റെ രണ്ടാംദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊലീസ് നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു
സത്യസന്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് പൂർണപിന്തുണ സർക്കാർ ഉറപ്പുനൽകുന്നുണ്ടെന്ന് വി.കെ.മോഹനൻ പറഞ്ഞു.
ജനങ്ങളിൽ സുരക്ഷിതത്വബോധമുണ്ടാക്കുകയെന്നതാണ് പൊലീസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് മുൻ സംസ്ഥാന പൊലീസ് മേധാവി ഡോ.ജേക്കബ് പുന്നൂസ് അഭിപ്രായപ്പെട്ടു. പൊതുസമ്മേളനം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.