മലപ്പുറത്ത് പബ്ലിക് ഹെൽത്ത് ലാബ് തുറക്കാനാവശ്യമായ നടപടിക്കായി ആരോഗ്യമന്ത്രിയെ നേരിട്ടു കാണുമെന്ന് പി. ഉബൈദുള്ള എം.എൽ.എ. ലാബ് തുറന്നുനൽകാത്തതുമായി ബന്ധപ്പെട്ട മനോരമന്യൂസ് വാർത്തയെ തുടർന്നാണ് എം.എൽ.എയുടെ ഇടപെടൽ.
അഞ്ചുവർഷം മുമ്പ് ജില്ലക്ക് പബ്ലിക്ക് ഹെൽത്ത് ലാബ് അനുവദിച്ചെങ്കിലും ആവശ്യമായി സൗകര്യങ്ങള്‍ എന്തൊക്കെയാണന്ന് അറിയിച്ചിരുന്നില്ല. സാങ്കേതിക തടസങ്ങൾ പരിഹരിച്ച് ഉപകരണങ്ങൾ എത്തിക്കാനാവശ്യമായ നടപടി ഉടൻ ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു
2012 ലാണ് ജില്ലക്കായി പബ്ലിക് ഹെൽത്ത് ലാബ് അനുവദിച്ചത്. 23 ലക്ഷം രൂപ ചെലവിലായിരുന്നു കെട്ടിടമുൾപ്പടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നത്. ജീവനക്കാരുട 10 തസ്തികളും സൃഷ്ടിച്ചിരുന്നു..പബ്ലിക്ക് ഹെൽത്ത് ലാബ് യാഥാർത്ഥ്യമായാൽ ജില്ലയിലെ രോഗികൾക്ക് രോഗം വേഗം കണ്ടെത്താനും വളരെ പെട്ടന്ന് ചികിൽസ ലഭ്യമാക്കാനുമാകും.