ഈയാഴ്ചയിലെ രണ്ടാമത്തെ വിദ്യാഭ്യാസ ബന്ദ് അധ്യയന വർഷത്തെ ഒമ്പതാമത്തെ ബന്ദ്, പതിവ് പോലെ സമരക്കാർ കൊടിയുമായി എത്തിയെങ്കിലും കോഴിക്കോട് മോഡൽ ഹയർസെക്കണ്ടറി സ്കൂളിൽ പിടിഎയും അധ്യാപകരും ശക്തമായി ചെറുത്ത് നിന്നു. സ്കൂളടയ്ക്കാൻ പറ്റില്ലെന്ന് നിലപാടെടുത്തു. നോട്ടീസ് നൽകിയ സമരക്കാർ നിശ്ചയദാർഢ്യത്തിന് മുന്നിൽ തോറ്റ് മടങ്ങി
ബന്ദിനെ തുടർന്ന് പഠിപ്പും ഉച്ചക്കഞ്ഞിയും മുടങ്ങിയ മോഡൽ സ്കൂളിനെ കുറിച്ച് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. വാർത്തയെ തുടർന്ന് ഇത്തവണ പിടിഎ സംഘടിച്ചു,ഇത്തവണ ഉച്ചക്കഞ്ഞിയും പഠിപ്പും മുടങ്ങിയില്ല,പക്ഷെ മറ്റ് വിദ്യാലയങ്ങള്‍ സമരക്കാർ നിർബന്ധിച്ച് അടപ്പിച്ചു.
സമരത്തിന്റെ പേരിൽ സർക്കാർ സ്കൂളുകളടപ്പിയ്ക്കുന്ന എബിവിപി സമരത്തിനെത്താത്ത ഒരു സ്കൂളുണ്ട് ആർഎസ്എസിന്റെ നിയന്ത്രണത്തിലുള്ള വേദവ്യാസ ഹയർസെക്കണ്ടറി സ്കൂൾ.