വില്ലേജോഫീസുകൾഎങ്ങനെ ജനസൗഹൃദമാകണമെന്നതിന്റെ തെളിവാണ് മലപ്പുറം കാവനൂർ വില്ലേജോഫീസ്. വില്ലേജോഫീസ് കയറിയിറങ്ങാതെ ഭൂമികുതി ഉൾപ്പടെയുള്ള സേവനങ്ങൾ പൊതുജനങ്ങൾക്ക് ഇനി വീട്ടിലിരുന്നു അടയ്ക്കാം.
ഒരു മാറ്റത്തിന്റെ പാതയിലാണ് കാവനൂർ വില്ലോജോഫീസ്. കോഴിക്കോട് ചെമ്പനോട വില്ലേജോഫിസിലുണ്ടായ കർഷക ആത്മഹത്യക്ക് സമാനമായ സാഹചര്യം ഇനി ഉണ്ടാവരുത്.വില്ലേജോഫീസുകളിലെത്തുന്ന പൊതുജനങങൾക്ക് സേവനങ്ങൾ വളരെ പെട്ടന്ന് ലഭ്യമാക്കുകയാണ് ലക്ഷ്യം.
വില്ലേജിലെ 50 ശതമാനം റീസർവേ ഭൂമിയുടെ തണ്ടപ്പേര് ഒാൺലൈൻ സേവനത്തിന് കീഴിലാക്കി.ഐ.ടി മിഷന്റെ നേതൃത്വത്തിൽ 10 ഒാളം ജീവനക്കാരാണ് ഇ-സേവനങ്ങൾ ജനങ്ങളിലെത്തിക്കാൻ വില്ലേജോഫീസിലുള്ളത്.
ഇതുമാത്രമല്ല കാവനൂർ വില്ലേജോഫിസിനെ ജനകീയമാക്കുന്നത്.വില്ലേജോഫീസ് പരിധിയിലെ പ്രശ്നങ്ങൾ പരിഹരിക്കാനായി കഴിഞ്ഞ എട്ടു വർഷമായി നാട്ടുകോടതി പ്രവർത്തിക്കുന്നുണ്ട്.