കഥയിലെ നിത്യയൗവനം ഉറൂബിന് സ്മരണാഞ്ജലിയായി കോഴിക്കോട്ട് ഗാനസന്ധ്യ. കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തിലാണ് ഉറൂബിന്റെ സിനിമയിലെ ഗാനങ്ങൾ കോർത്തിണക്കി ഗാനസന്ധ്യ അവതരിപ്പിച്ചത്.
ഈ ഗാനം മലയാളം മറക്കില്ല,ഉറൂബ് തിരക്കഥയെഴുതിയ നീലക്കുയിൽ എന്ന ചിത്രത്തിലെ നിത്യഹരിത ഗാനം,ഉമ്മാച്ചു, അണിയറ നായര് പിടിച്ച പുലിവാല് തുടങ്ങി ഏഴ് ചലച്ചിത്രങ്ങൾക്ക് ഉറൂബ് തിരക്കഥയെഴുതി.ഉറൂബിനെ സ്മരിക്കാൻ ഈ ഗാനങ്ങൾ ധാരാളം
മനുഷ്യരുടെ ആകെ മുഖത്ത് നോക്കി സുന്ദരികളും സുന്ദരന്മാരുമെന്ന് ഉറക്കെ വിളിച്ച എഴുത്തുകാരനെ ഒാർമ്മിക്കാൻ കോഴിക്കോട്ടെ കഥാലോകം ഒന്നിച്ച് കൂടി,വിടി മുരളിയും സംഘവും ഗാനാഞ്ജലിയർപ്പിച്ചപ്പോൾ വാക്കുകൾക്ക് കൊണ്ട് ശ്രാദ്ധം നേരാൻ സുഭാഷ് ചന്ദ്രനും വിആർ സുധീഷും ഖദീജ മുംതാസും നടന് മാമുക്കോയയും ചടങ്ങിലെത്തി
മനുഷ്യന്റെ മഹത്വം വിളിച്ചോതിയ പിസി കുട്ടികൃഷ്ണൻ നിത്യയൗവനമെന്നർഥം വരുന്ന ഉറൂബ് എന്ന അറബി പദം തൂലീകാനാമമായി സ്വീകരിക്കുകയായിരുന്നു.1979 ജൂലൈ പത്തിനാണ് ഉറൂബ് കഥാവശേഷനായത്.