കോഴിക്കോട്, പാലക്കാട് കലക്ടറേറ്റുകളിലേക്ക് കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടെ നേരിയ സംഘര്‍ഷം. സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനയ്ക്കെതിരെയായിരുന്നു പ്രതിഷേധം.
കലക്ടറേറ്റുപടിക്കല്‍ പൊലീസ് മാര്‍ച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാന്‍ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. രണ്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.
പാലക്കാട്ട് ഡിസിസി ഓഫിസില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് കലക്ടറേറ്റിനു പടിക്കല്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. ഡിസിസി പ്രസിഡന്റെ വി.കെ.ശ്രീകണ്ഠന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.