E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

റമ്പൂട്ടാനിൽ വിളയുന്ന ബിസിനസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

calicut-agriculture
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നാല് ഏക്കറിലെ റബർ വെട്ടി 2008-ൽ റമ്പൂട്ടാൻ നട്ട കാഞ്ഞിരപ്പള്ളി കൊണ്ടൂപ്പറമ്പ് തങ്കം എസ്‌റ്റേറ്റിലെ റെന്നി ജേക്കബിന്റെ അനുഭവം കേരളത്തിൽ പുതിയൊരു ട്രെൻഡിന് തുടക്കം കുറിക്കുമോ? മൂന്നാം വർഷം മുതൽ ഫലം തരുന്ന, 100 വർഷത്തോളം ആയുസ്സുള്ള റമ്പൂട്ടാൻ ഒരേക്കറിൽ നിന്ന് പ്രതിവർഷം ശരാശരി 46 ലക്ഷം രൂപ വരുമാനം തരുന്നുവെന്ന് കഴിഞ്ഞ ആറു വർഷമായി തുടർച്ചയായി വിളവെടുക്കുന്ന റെന്നി ജേക്കബ്.

വിളവെടുപ്പിന് പാകമായാലും 20 ദിവസത്തോളം പഴം മരത്തിൽ തന്നെ നിർത്താമെന്നതാണ് റമ്പൂട്ടാന്റെ മറ്റൊരു സവിശേഷത. മറ്റു പഴവർഗങ്ങൾ പോലെ പെട്ടെന്നു പഴുത്ത് കേടുവന്നു പോകാത്തതിനാൽ കർഷകന് ആധി പിടിക്കേണ്ട കാര്യമില്ല പ്രീമിയം എന്ന അംഗീകാരവും സ്വാദും പോഷകഗുണവുമുള്ളതിനാലും കീടനാശിനി പ്രയോഗം തീരെ ആവശ്യമില്ലാത്തതിനാലും വർഷം തോറും വർധിച്ചു വരുന്ന ഡിമാൻഡും റെഡിമാർക്കറ്റും റമ്പൂട്ടാൻ കൃഷിയെ പിന്നെയും ആകർഷകമാക്കുന്നുവെന്ന് റെന്നിയുടെ അനുഭവം.

കാർഷിക കേരളത്തിൽ കർക്കടകം പഞ്ഞമാസമായിരുന്നു. പ്രത്യേകിച്ച് ഒന്നും വിളവെടുക്കാനില്ല. കടുത്ത മഴയിൽ കൃഷിനാശം സാധാരണമാണു താനും. കൃഷി കുറഞ്ഞെങ്കിലും കടുത്ത മഴയായതുകൊണ്ട് ദിവസക്കൂലിക്കാർക്കും മറ്റും ഇന്നും കർക്കടകം പഞ്ഞമാസം തന്നെ. എന്നാൽ കർക്കടകത്തിൽ വിളവെടുക്കുന്ന ഒരു പഴത്തിന്റെ കൃഷി കേരളത്തിൽ വേരുപിടിക്കുന്നു. വിദേശിയായ റമ്പൂട്ടാനാണ് ഈ താരം.

റബർകൃഷിയുടെ ഈറ്റില്ലമായ കാഞ്ഞിരപ്പള്ളിയിലെ ഒരു പ്ലാന്റർ നാല് ഏക്കറിലെ ടാപ്പിങ്ങുണ്ടായിരുന്ന റബർ വെട്ടി 2008-ൽ അവിടെ റമ്പൂട്ടാൻ ഫാം ആരംഭിച്ചുവെന്നു കേട്ടാൽ വിശ്വസിക്കുന്നതെങ്ങനെ? സംഗതി സത്യമാണ്. എന്നു മാത്രമല്ല മൂന്നാം വർഷം മുതൽ (2011 മുതൽ) വിളവെടുത്തു തുടങ്ങിയ ഈ ഫാമിൽ നിന്നുള്ള വിളവും ആദായവും വർഷാവർഷം വർധിച്ചു വരികയുമാണ്.

റബർകൃഷിയിൽ അതിന്റെ നല്ല കാലത്തുപോലും ഒരേക്കറിൽ നിന്ന് പരമാവധി ഉണ്ടാക്കാവുന്ന ആദായം 50,000 രൂപയും ഇപ്പോഴത്തെ ദയനീയ വിലയിൽ 30,000 രൂപയ്ക്കടുത്തുമാണെന്നിരിക്കെ ഒരേക്കർ റമ്പൂട്ടാൻ ഫാമിൽ നിന്ന് കഴിഞ്ഞ ആറു വർഷമായി റെന്നി ജേക്കബ് ഉണ്ടാക്കുന്നത് അതിന്റെ അഞ്ചും പത്തും ഇരട്ടി അതായതു വർഷം തോറും ശരാശരി 4-6 ലക്ഷം രൂപ. (റബറിന്റെ ആദ്യടാപ്പിങ്ങിന് ചുരുങ്ങിയത് ഏഴര വർഷമെങ്കിലും കാക്കണമെന്നതും ഓർക്കണം).

'റമ്പൂട്ടാൻകൃഷി വെറും കൗതുകമല്ലെന്ന് തെളിയിക്കാനാണ് ഞാൻ അഞ്ചു വർഷം വരെ കാത്തിരുന്നത്. നമ്മുടെ കാലാവസ്ഥയിൽ മാവും പ്ലാവും പോലെ വളരുകയും എന്നാൽ വാണിജ്യപരമായി പതിന്മടങ്ങ് ലാഭം തരികയും ചെയ്യുന്നതാണ് റമ്പൂട്ടാൻകൃഷി. ആറു വർഷം തുടർച്ചയായി നല്ല വിളവും വിലയും കിട്ടിയതാണ് വൻതോതിലുള്ള റമ്പൂട്ടാൻ ഫാമിങ്ങിന്റെ സാധ്യതകളെപ്പറ്റി എനിക്കിപ്പോൾ ആത്മവിശ്വാസം തരുന്നത്,' റെന്നി ജേക്കബ് പറയുന്നു.

പൂർണരൂപം 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :