ഉദ്ഘാടനം കഴിഞ്ഞ് രണ്ടുമാസം പിന്നിട്ടിട്ടും കാസർകോട് തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടം പൊതുജനത്തിനായി തുറന്നുകൊടുത്തില്ല. ആശുപത്രിയിൽ നിന്നുതിരിയാൻ സ്ഥലമില്ലാതെ ജനം ദുരിതമനുഭവിക്കുമ്പോഴാണ് ഇലക്ട്രിക്കൽ ജോലികൾ പൂർത്തിയായില്ലെന്ന കാരണം പറഞ്ഞ് കെട്ടിടം തുറക്കാത്തത്
തൃക്കരിപ്പൂരിലെ താലൂക്ക് ആശുപത്രിയിലെ കാഴ്ച്ചയാണിത്. ഒരു മേശക്ക് ചുറ്റും ഇരുന്ന് ഇങ്ങിനെ രോഗികളെ പരിശോധിക്കുന്നത് ഐക്യം കൊണ്ടല്ല.സ്ഥലമില്ലാത്തതിനാലാണ്. പകർച്ചപനിക്കാരടക്കമുള്ള രോഗികൾ ഈ വരാന്തയിൽ കാത്തിരുന്നാലേ ഡോക്ടറെ കാണാനാകൂ. ഇതേ ആശുപത്രിയുടെ മറ്റൊരു മുഖമാണിത് ഒരു കോടി മുടക്കി നിർമ്മിച്ച കെട്ടിടത്തിൽ എല്ല സൗകര്യങ്ങളുമുണ്ട്.പ്രയോജനമില്ലെന്ന് മാത്രം
സന്നദ്ധ സംഘടന നിർമ്മിച്ച കുട്ടികളുടെ വാർഡെങ്കിലും തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് സമരത്തിനിറങ്ങുകയാണ് നാട്ടുകാർ