E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 12:06 PM IST

Facebook
Twitter
Google Plus
Youtube

More in North

പുതുച്ചേരി മുന്‍ആഭ്യന്തരമന്ത്രിയുടെ കെട്ടിടനിര്‍മാണം അനധികൃതമാണെന്ന് സി.പി.എം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മാഹി ദേശീയപാതയോരത്ത് പുതുച്ചേരി മുന്‍ആഭ്യന്തര വകുപ്പ് മന്ത്രി ഇ.വല്‍സരാജിന്‍റെ കെട്ടിടനിര്‍മാണം അനധികൃതമാണെന്ന് ആരോപിച്ച് സി.പി.എം. പ്രവര്‍ത്തകര്‍ നിര്‍മാണം തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെ കോണ്‍ഗ്രസുകാരും രംഗത്തെത്തിയതോടെയാണ് ദേശീയപാതയില്‍ ഗതാഗതം തടസപ്പെടുത്തി തര്‍ക്കം ഉടലെടുത്തത്.മൂന്നുപേര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റു. 

ദേശീയപാതക്ക് സമീപത്ത് വല്‍സരാജ് നിര്‍മിക്കുന്ന ബഹുനിലകെട്ടിടം അനധികൃതമാണെന്ന് ആരോപിച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു.ഇതോടെ കെട്ടിട നിര്‍മാണത്തിന് അനുകൂലമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരുമെത്തി.ഇരുവിഭാഗവും തമ്മില്‍ ഉന്തുംതള്ളുമായി. മാഹി എസ് പിയുടെ നേതൃത്തില്‍ സ്ഥലത്തെത്തിയ പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റുചെയ്യാന്‍ ശ്രമിച്ചതോടെ സംഘര്‍ഷമായി. കെട്ടിടം നിര്‍മാണം അനുവദിക്കില്ലെന്ന ഉറച്ചനിലപാടിലായിരുന്നു സമരക്കാര്‍. 

സിപിഎം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ മൂന്നുപേര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റു. ഇരുവിഭാഗവും ചേര്‍ന്ന് ദേശീയപാത ഉപരോധിച്ചതോടെ മാഹിയില്‍ ഏറെ നേരം ഗതാഗതകുരുക്കും രൂപപ്പെട്ടു. കൂടുതല്‍ പൊലീസ് എത്തി മുഴുവന്‍ പ്രവര്‍ത്തകരേയും അറസ്റ്റുചെയ്തുനീക്കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.കനത്ത പൊലീസ് കാവലില്‍ കെട്ടിടത്തിന്‍റെ നിര്‍മാണം പുരോഗമിക്കുകയാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :