E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

പയ്യന്നൂര്‍ ചെറുതാഴം - പെരിങ്ങോം റോഡ് പൊട്ടിപ്പൊളിഞ്ഞു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണൂര്‍ ജില്ലയിലെ പ്രധാന മലയോരപാതകളിലൊന്നായി പയ്യന്നൂര്‍ ചെറുതാഴം - പെരിങ്ങോം റോഡ് പൊട്ടിപ്പൊളിഞ്ഞു. മഴപെയ്ത് റോഡിലെ കുഴികളില്‍ വെള്ളംനിറഞ്ഞതോടെ അപകടങ്ങളും പതിവായി. റോഡ് നവീകരണത്തിനായി പന്ത്രണ്ട് കോടി രൂപ വകയിരുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി. 

ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങള്‍ പോകുന്ന മാതമംഗലം മുതല്‍ പൊന്നംപാറ വരെയുള്ള റോഡിന്‍റെ നിലവിലെ അവസ്ഥയാണ് ഇത്. ഉള്ള ടാറിങ് പലസ്ഥലത്തും പൂര്‍ണമായും തകര്‍ന്നു. മഴശക്തിയായി പെയ്യുന്നതോടെ ചെളിവെള്ളവും കെട്ടിനില്‍ക്കാന്‍ തുടങ്ങി. കാല്‍നടയാത്രപോലും ദുഷ്കരമായതോടെ റൂട്ടിലെ സര്‍വീസ് നിര്‍ത്തിവെച്ച് ഒാട്ടോതൊഴിലാളികളും രംഗത്തെത്തി. ജനങ്ങളുടെ പ്രതിഷേധം ശക്തമായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയൊന്നുമുണ്ടായിട്ടില്ല. 

പ്രദേശത്തെ സ്വകാര്യ കമ്പനിയാണ്  സ്വന്തം ചെലവില്‍  വലിയ കുഴികള്‍ അടച്ച് ടാര്‍ ചെയ്തത്.  റോഡ് മെക്കാര്‍ഡം ചെയ്യാന്‍ പന്ത്രണ്ട് കോടി രൂപ  വകയിരുത്തിയതല്ലാതെ മറ്റുപ്രവര്‍ത്തികളൊന്നുമായിട്ടില്ല. സ്ഥലം എംഎല്‍എ സി.കൃഷ്ണന്‍ റോഡിന്‍റെ കാര്യത്തില്‍ ഗൗരവമായ ഇടപെടലുകള്‍ നടത്തുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. സ്കൂള്‍ കുട്ടികള്‍ക്ക് നടന്നുപോലും യാത്രചെയ്യാന്‍ പറ്റാത്ത വിധം റോഡ് പൊട്ടിത്തകര്‍ന്നതോടെ ശക്തമായ ജനകീയ സമരത്തിനൊരുങ്ങുകയാണ്  നാട്ടുകാര്‍ .

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :