യാത്രക്കാർക്ക് ദുരിതമായി വയനാട്ടിലെ പേരിയ ചുരം റോഡ്. കണ്ണൂർ ജില്ലാ അതിർത്തിമുതൽ ബോയ്സ് ടൗൺവരെയുള്ള പത്തൊൻപത് കിലോമീറ്റർ ദൂരമാണ് തകർന്ന് കിടക്കുന്നത്.
ചുരം കയറിവരുന്ന വാഹനം വയനാട് അതിർത്തിയെത്തിയാൽ ഒന്ന് നിറുത്തും. പിന്നെ കുലുങ്ങിച്ചാടി വയനാട്ടിലേക്ക്. വഴിയിൽ നിറയെ കുഴികളാണ്. ചെറിയ വാഹനങ്ങൾ കുഴികൾ വെട്ടിച്ച് പോകും. ചിലപ്പോൾ അപകടത്തിലേക്കായിരിക്കും യാത്ര. വലിയ വാഹനങ്ങളാകട്ടെ എല്ലാ കുഴികളും ഇറങ്ങിക്കയറും.
നൂറ്റാണ്ടുകൾ പഴക്കമുള്ള റോഡാണിത്. കണ്ണൂരിൽനിന്ന് വയനാട്ടിലേക്കുളള പ്രധാന പാതയും. കഴിഞ്ഞ രണ്ടുവർഷമായി കുഴിയടയ്ക്കൽ പോലും നടന്നിട്ടില്ല. വീതി കൂട്ടി റോഡ് ടാർ ചെയ്യാൻ പദ്ധതിയുണ്ടെങ്കിലും നടപ്പാക്കുന്നത് വൈകുകയാണ്