E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

കണ്ണൂരില്‍ നഴ്സുമാര്‍ സമരം ആരംഭിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരില്‍ നഴ്സുമാര്‍ സമരം ആരംഭിച്ചു. സംസ്ഥാനവ്യാപകമായി നടക്കുന്ന പണിമുടക്കിന്റെ ഭാഗമായിട്ടാണ് കണ്ണൂരിലും സമരം തുടങ്ങിയത്. നോട്ടീസ് കാലാവധി പൂര്‍ത്തിയാകുന്നതിനനുസരിച്ച് വിവിധജില്ലകളില്‍ നഴ്സുമാര്‍ പണിമുടക്കും. കണ്ണൂര്‍ ജില്ലയിലെ അഞ്ചുസ്വകാര്യആശുപത്രികളിലെ ആയിരത്തിഇരുന്നൂറിലധികം നഴ്സുമാരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. 

കണ്ണൂരിലെ  ധനലക്ഷ്മി, കൊയിലി , സ്പെഷ്യാലിറ്റി , ആശിര്‍വാദ് ,  തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രികളിലെ നഴ്സുമാരാണ് പണിമുടക്ക് ആരംഭിച്ചത്.കലക്ടറേറ്റിന് മുന്നില്‍   പ്രകടനം നടത്തിയ നഴ്സുമാര്‍ അഞ്ച് ആശുപത്രിക്കു മുന്നിലും  സമരം ആരംഭിച്ചു.പനി സാഹചര്യം കണക്കിലെടുത്ത് അത്യാഹിത വിഭാഗങ്ങളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.  ആശുപത്രിക്ക് മുന്നിലും നഴ്സുമാര്‍ രോഗികളെ പരിചരിക്കാനുണ്ടാകും. 

വിവിധജില്ലകളിലെ ആശുപത്രികളില്‍ ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍  സമരത്തിന്‍റെ നോട്ടീസ് നല്‍കിയിട്ടുണ്ട്. കാലാവധി അവസാനിക്കുന്നത് അനുസരിച്ച് എല്ലാജില്ലകളിലും വരുംദിവസങ്ങളില്‍ സമരം ആരംഭിക്കും. നഴ്സുമാരുടെ വിഷയത്തില്‍  പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ നഴ്സുമാര്‍ നിരാഹാരസമരം ആരംഭിച്ചിട്ടുണ്ട്. നഴ്സുമാരുടെ ശമ്പളപരിഷ്കരണം സംബന്ധിച്ച് വിവിധകമ്മിറ്റികള്‍നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളിക്കളഞ്ഞതിനെ തുടര്‍ന്നാണ് നഴ്സുമാര്‍ സമരത്തിലേക്ക് കടന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :