യാത്രക്കാർക്ക് വേണ്ട എല്ല ആധുനിക സൗകര്യങ്ങളുമായാണ് മലപ്പുറം മഞ്ചേരി.തിരൂർ റൂട്ടിലോടുന്ന ലാവർണ ബസിന്റെ യാത്ര. ബസിലെ സ്ക്രീനിൽ തെളിയുന്ന ഗുഗിൾ മാപ്പിനൊപ്പം യാത്രക്കാർ ഇറങ്ങേണ്ട സ്റ്റോപ്പ് വിളിച്ചറിയിക്കാനും സംവിധാനമുണ്ട്.
വാഹന ഉപയോഗവും സുരക്ഷയും സംബന്ധിക്കുന്ന സിനിമ സംവിധായകൻ സിദ്ദീഖിന്റെ വിവരണത്തോടെയാണ് ബസ് യാത്ര ആരംഭിക്കുന്നത്. ഇനി സഞ്ചരിക്കാനുളള ദൂരവും സ്ഥലപ്പേരുകളുമെല്ലാം സ്ക്രീനിൽ തെളിഞ്ഞുകൊണ്ടിരിക്കും. അടുത്തതായി നിർത്താൻ പോകുന്ന സ്റ്റോപ്പും വിളിച്ചു പറയും.
യാത്രക്കാർക്ക് മുഴുവൻ സമയവും ഇന്റർനെറ്റ് ഉപയോഗിക്കാൻ വൈഫൈ സൗകര്യവുമുണ്ട്. മുൻപിലും പിറകിലും സി.സി.ടി.വി റോഡിലേക്കുമെല്ലാം സി.സി.ടി.വി സംവിധാനമുണ്ട്. പണമില്ലാതെ എ.ടി.എം കാർഡുമായി വരുന്നവർക്ക് വേണ്ടി പി.ഒ.എസ് യന്ത്രവുമുണ്ട്.