ശമ്പളം ലഭിക്കാത്തതിനെതിരെ കോഴിക്കോട് പുതിയറ കോമണ്‍വെല്‍ത് ഒാട്ടുകമ്പനിയില്‍ തൊഴിലാളികളുടെ പ്രതിഷേധം. കമ്പനി മാനേജരെ തൊഴിലാളികൾ ഉപരോധിച്ചു.
കഴിഞ്ഞ മൂന്ന് മാസമായി ശമ്പളം ലഭിക്കാത്തതിനെത്തുടർന്നായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം. നൂറോളം തൊഴിലാളികൾ രാവിലെ ഓഫീസിലെത്തിയ മാനേജർ ബബിനെ ഉപരോധിച്ചു. ശമ്പളത്തിനായി പലകുറി മാനേജ്മെൻറുമായി ചർച്ച നടത്തിയിട്ടും ഫലമുണ്ടയില്ലെന്ന് തൊഴിലാളികൾ പറഞ്ഞു.
കഴിഞ്ഞ ഡിസംബർ മുതൽ കമ്പനി ലേഓഫിലാണ്. കളിമണ്ണിന്റെ ക്ഷാമം മൂലമാണ് കമ്പനി ഉൽപാദനം കുറച്ചത്. ശമ്പളകുടിശിക ഉടൻ വിതരണം ചെയ്യുമെന്ന് മാനേജ്മെന്റ് അറിയിച്ചു. ഇതോടെ തൊഴിലാളികൾ ഉപരോധം അവസാനിപ്പിച്ചു.