മഴക്കാഴ്ചകൾനിറഞ്ഞ വയനാട് കമ്പളക്കാടുള്ള കുറുമ്പാലക്കോട്ടയുടെ വിശേഷമറിയാം പുലർവേളയിൽ. സാഹസികത നിറഞ്ഞതാണ് കുറുമ്പാലക്കോട്ടയിലേക്കുള്ള യാത്ര. പുല്ലുകളും കുറ്റിക്കാടുകളും വകഞ്ഞുമാറ്റിയാണ് മലകയറ്റം. ചെങ്കുത്തായ വഴികളിലൂടെവേണം നടക്കാൻ. ഒരു കിലോമീറ്റർ കയറിക്കഴിഞ്ഞാൽ ദൂരക്കാഴ്ചകൾ കണ്ടുതുടങ്ങും. വയലുകളും വഴികളുംചേർന്ന ഗ്രാമീണ കാഴ്ചകൾ. കാറ്റിനൊപ്പം മഴ കൂടി വന്നാൽ യാത്ര അവിസ്മരണീയമാകും.
സാഹസികമായി അവധിദിനങ്ങള്‍ ആഘോഷിക്കാൻ തിരഞ്ഞെടുക്കാവുന്ന സ്ഥലമാണ് കുറുമ്പാലക്കോട്ട. അധികമാരും എത്തിപ്പെടാത്ത മേഖലയായതിനാൽ വഴികൾ തെളിച്ച്്വേണം മുന്നോട്ട് നടക്കാൻ. മുകളിലേക്ക് എത്തുന്തോറും പുൽമേടും കല്ലുകളും മാത്രമായിരിക്കും വഴികളിൽ. പനമരം പഞ്ചായത്തിന്റെയും കോട്ടത്തറ പഞ്ചായത്തിന്റെയും അതിർത്തികൂടിയാണ് കുറുമ്പാലക്കോട്ട. ദുഃഖവെള്ളിയാഴ്ച വിശ്വാസികൾ മലകയറി ഇവിടെയെത്തും.