പ്രകൃതിയുടെ വികൃതിക്കിരയായി ചക്കകൾ. ഫലവർഗങ്ങളിൽ പ്രകൃതിയുടെ കോപ്രായങ്ങൾക്ക് ഇരയാകുന്ന ഒന്നാണ് ചക്ക എന്ന് സംശയമില്ലാതെ തന്നെ പറയാം . ഒരു പ്ലാവിൽ ഉണ്ടാകുന്ന ചക്കകൾ തന്നെ പല രൂപത്തിലും ഭാവത്തിലുമെക്കെയാണ് വളരുന്നത്.
പലതും ചുക്കിച്ചുളിഞ്ഞും കവിളൊട്ടിയ അമ്മൂമ്മമാരെ പോലെയും ഹൃദയത്തിന്റെ ആകൃതിയിലും, എന്നു വേണ്ട ഏത് രീതിയിലും ഇവ വിളയുമെങ്കിലും ഉള്ളിലെ കാമ്പിന് മാറ്റമൊന്നും ഉണ്ടാകില്ല. പഴവർഗങ്ങളിൽ വിഷമേൽക്കാത്തതും കാൻസറിനെ വരെ പ്രതിരോധിക്കാമെന്ന് കണ്ടെത്തിയ ചക്ക ഇപ്പോൾ വനാതിർത്തിയിലെ കർഷകർക്ക് കിട്ടില്ല എന്ന് മാത്രം. ചില്ലറയായും മൊത്തമായും അവ കാട്ടാനകൾ കൊണ്ടു പോവുകയാണ്.
എങ്കിലും അപൂർവ കാഴ്ചയായി വിളയുന്ന ചക്കകൾ കാണാൻ കാണികളുമെത്താറുണ്ട്. കഴിഞ്ഞ ദിവസം നടവയൽ മുഞ്ഞാനാട്ട് സജിയുടെ പ്ലാവിൽ ഹൃദയത്തിന്റെ ആകൃതിയിൽ ഉണ്ടായ ചക്ക കാണാൻ ഒട്ടേറെ പേരാണ് എത്തിയത്. സോഷ്യൽ മിഡിയകളിൽ ഇത്തരം ചക്കകളാണ് ഇപ്പോൾ താരം.