E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

കാരാപ്പുഴ ഡാമിലെ വെളളത്തിൽ മാലിന്യം നിറഞ്ഞതായി പരാതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ശുദ്ധജല പദ്ധതിയുള്ള വയനാട് കാരാപ്പുഴ ഡാമിലെ വെളളത്തിൽ മാലിന്യം നിറഞ്ഞതായി നാട്ടുകാരുടെ പരാതി. പാക്കം മേഖലയിലാണ് മാലിന്യമെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തിയത്. ഡാമിലെ വെള്ളത്തിൽ കുളിച്ചശേഷം ദേഹത്ത് ചൊറിച്ചിൽ അനുഭവപ്പെട്ടതായും സമീപവാസികൾ മനോരമ ന്യൂസിനോട് പറഞ്ഞു. 

ഡാമിന്റെ തീരത്തോട് ചേർന്ന് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിലാണ് മാലിന്യമെന്ന് സംശയിക്കുന്ന വസ്തുക്കളുള്ളത്. ഡാമിന്റെ തീരത്ത് താമസിക്കുന്ന ചീപ്രം കോളനിവാസികളാണ് ഇവ ആദ്യം കണ്ടത്. ഇവിടെ കുളിച്ച കോളനിവാസികൾക്ക് ചൊറിച്ചിൽ അനുഭവപ്പെട്ടു. കാറ്റടിക്കുമ്പോൾ ദുർഗന്ധം വരുന്നതായും നാട്ടുകാർ പറയുന്നു. 

കൽപറ്റ നഗരസഭ ഉൾപ്പടെ ജില്ലയുടെ പ്രധാന സ്ഥലങ്ങളിലേക്ക് കുടിവെള്ളം പമ്പ് ചെയ്യുന്നതും ഈ ഡാമിൽനിന്നാണ്. നാട്ടുകാർ ആശങ്ക അറിയച്ചതിനെത്തുടർന്ന് ജലവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കൂടുതൽ പരിശോധന നടത്താൻ ആരോഗ്യവകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും സഹായം തേടിയിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :