പാർലമെന്റിൽ വലിയ പണിയൊന്നുമില്ലെന്ന് ഇന്നസെന്റ് എം.പി.വോട്ടുചെയ്തു ജയിപ്പിച്ച മണ്ഡലത്തിലെ വോട്ടർമാർ ആരെങ്കിലും പാർലമെന്റിലെ സന്ദർശക ഗാലറിയിലുണ്ടെങ്കിൽ ടെൻഷനാണെന്നും ഇന്നസെന്റ് കോഴിക്കോട്ട് പറഞ്ഞു. എം.പിയായി പാർലമെന്റിൽ എത്തിയതിന്റെ അനുഭവങ്ങളാണ് ഇന്നസെന്റ് നർമത്തിലൂടെ പങ്കുവച്ചത്.
പാർലമെന്റ് സമ്മേളനം കാണാൻ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ പ്രിൻസിപ്പലും കുട്ടികളും വന്നപ്പോഴുണ്ടായ ടെൻഷനെക്കുറിച്ചും ഇന്നസെന്റ് പറഞ്ഞു.
അർബുദ രോഗം കണ്ടുപിടിക്കാനുള്ള മാമോഗ്രാം സംവിധാനം മണ്ഡലത്തിലെ അഞ്ചിടങ്ങളിൽ സ്ഥാപിച്ചതാണ് എം.പിയായ ശേഷം കൂടുതൽ സന്തോഷം നൽകിയത്. കാൻസർ രോഗികൾക്കായി കോഴിക്കോട് ബി.എം.എച്ച് ആശുപത്രിയിൽ തുടങ്ങിയ െപറ്റ് സ്കാൻ സംവിധാനം ഉദ്ഘാടനം ചെയ്യാനാണ് ഇന്നസെന്റ് എത്തിയത്.