അഞ്ചാമത് മലബാർ റിവർ ഫെസ്റ്റിവലിനുള്ള ഒരുക്കങ്ങള്‍ക്ക് കോഴിക്കോട് കോടഞ്ചേരിയില്‍ തുടക്കമായി. വിദേശത്തുനിന്നുള്ള താരങ്ങൾ ഉൾപ്പെടെയുള്ളയവരാണ് ഇത്തവണത്തെ വൈറ്റ് വാട്ടർ കയാക്കിങ്ങ് മല്‍സരത്തിന്റെ പരിശീലനത്തിനെത്തിയിരിക്കുന്നത്.
ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന വൈറ്റ് വാട്ടർ കയാക്കിങ്ങിന്റെ പരിശീലനത്തിലാണ് താരങ്ങൾ. രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ ആദ്യഘട്ട പരിശീലനത്തിനെത്തിയിട്ടുണ്ട്. മഴയെത്തി ജലനിരപ്പ് കൂടിയതോടെയാണ് തയാറെടുപ്പുകൾ ആരംഭിച്ചത്. എന്നാൽ വേണ്ടത്ര കുത്തൊഴുക്ക് ഇല്ലാത്തതാണ് പ്രധാന ആശങ്ക.
അടുത്ത മാസം 20 മുതൽ 23 വരെയാണ് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍. ജയന്റ് സ്ലാലം, ബോട്ടര്‍ ക്രോസ്, ഡൗണ്‍ റിവര്‍ റെയ്സ് എന്നിങ്ങനെ മൂന്നു ഇനങ്ങളിലായാണ് മല്‍സരം. പുലിക്കയത്തെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായി നടക്കുന്ന മല്‍സരത്തില്‍ പ്രൊഫഷണല്‍ താരങ്ങളും, തുടക്കക്കാരും, സ്ത്രീകളും പങ്കെടുക്കും.