വടകര കരിമ്പനപ്പാലത്ത് യൂസ്്ഡ് കാർ ഷോറൂമിൽ തീപിടിത്തം. അഞ്ചു കാറുകൾ കത്തിയമർന്നു. അഗ്നിബാധയുടെ കാരണം വ്യക്തമല്ല.
രാവിലെ പത്തു മണിയോടെയായിരുന്നു അഗ്നിബാധ. ഗോൾഡൻ യൂസ്്ഡ്് കാർ ഷോറൂമിന്റെ പുറകുവശത്താണ് ആദ്യം തീ കണ്ടത്. ഷോറൂം തുറന്ന ശേഷമായിരുന്നു സംഭവം. തീ എങ്ങനെ വന്നുവെന്ന് ഇനിയും വ്യക്തമല്ല. വിവരമറിഞ്ഞ ഉടനെ, ഫയർഫോഴ്സിന്റെ മൂന്നു യൂണിറ്റുകൾ പാഞ്ഞെത്തി. ഷോറൂമിനകത്ത് നിർത്തിയിട്ടിരുന്ന അഞ്ചു കാറുകൾ കത്തിനശിച്ചു. പുറത്തു നിർത്തിയിട്ടിരുന്ന ആറു കാറുകൾ ഉടനെ എടുത്തു മാറ്റിയതിനാൽ തീ പിടിച്ചില്ല.
പരിസരത്തെ കടകളിലേക്ക് തീ പടരാതിരിക്കാൻ ഫയർഫോഴ്സ് ഏറെ പ്രയത്നിച്ചു. വടകര ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘം കട പരിശോധിച്ചു. അഗ്നിബാധയുടെ കാരണം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.