വടക്കേ മലബാറിന്റെ തനത് കലയായ യക്ഷഗാനത്തിൽ ശാസ്ത്രീയ പഠനത്തിന് അവസരമൊരുക്കി കാസര്‍കോട് ഗവണ്മെന്റ് ആർട്സ് കോളേജ്. ഒരു മാസം നീണ്ടു നില്ക്കുന്ന പരിശീലനക്കളരി ഒരുക്കിയാണ് കോളേജിലെ ഗവേഷണ കേന്ദ്രം യക്ഷഗാനത്തെ അക്കാദമിക്ക് തലത്തിലേക്ക് എത്തിക്കുന്നത്.
കാസര്‍കോടിന്റെ തനത്കലാരൂപമാണ് യക്ഷഗാനം. കഥകളിയുമായി സാമ്യമേറെയുള്ള കല. കുറേ കലാകാരൻമാരുടെ വാമൊഴികളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടിരുന്ന യക്ഷഗാനത്തെ പഠന ശാഖയായി ഉയർത്താനാണ് കോളേജിന്റെ ശ്രമം. ഇതിന്റെ ആദ്യ ഘട്ടമാണ് ഒരു മാസം നിന്നു നിൽക്കുന്ന പരിശീലന കളരി.
33 വിദ്യാര്‍ഥികളാണ് എടനീർ മഠത്തിൽ നടക്കുന്ന ശിൽപശാലയിൽ പങ്കെടുക്കുന്നത്. വേഷം, ചമയം, താളം, രാഗം, ഭാവം തുടങ്ങി യക്ഷഗാനത്തിന്റെ എല്ലാ മേഖലകളിലും പരിശീലനമുണ്ട്. കന്നഡ ബിരുദ ,ബിരുദാനന്തര വിഭാഗങ്ങളില്‍ യക്ഷഗാനം പഠനവിഷയമായതിനാല്‍ അക്കാദമിക തലത്തിലും ക്ലാസുകളുണ്ട്.