E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:19 PM IST

Facebook
Twitter
Google Plus
Youtube

More in North

ഒരു വിദ്യാലയം മുഴുവൻ നോമ്പ് നോറ്റു; ഇഫ്താറിന് ഒരുമയുടെ നറുനിലാവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

palakkad-ramzan-fasting
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ചിറ്റൂർ∙ ഉച്ചയൂണു നേരത്തിനു ബല്ലടിക്കാൻ സമയം കഴിഞ്ഞിട്ടും കുട്ടികളാരും ഒച്ചവച്ചില്ല. പുറത്തേക്ക് എത്തിനോക്കി അസ്വസ്ഥരായതുമില്ല. അവർക്കറിയാമായിരുന്നു, തങ്ങൾ വലിയൊരു പുണ്യപ്രവൃത്തിയുടെ ഭാഗമാവുകയാണെന്ന്. വ്രതനിഷ്ഠയിൽ റമസാൻനോമ്പ് നോറ്റ് ഒരു സ്കൂളിലെ കുട്ടികളെല്ലാവരും സ്നേഹസംഗമത്തിൽ പങ്കാളികളായി. 

ചിറ്റൂർ ഗവ. വിക്ടോറിയ ഹയർസെക്കൻഡറി ഗേൾസ് സ്കൂളിലെ വിദ്യാർഥികളാണ് പാഠത്തിനപ്പുറം കടന്ന അധ്യായം രചിച്ചത്. വിദ്യാർഥികൾക്കൊപ്പം അധ്യാപകരും  രക്ഷകർത്താക്കളും ഉപവാസത്തിൽ പങ്കുചേർന്നു.  രാവിലെ മുതൽ വിദ്യാർഥികളെല്ലാവരും ഉഷാറിലായിരുന്നു. മൈലാഞ്ചി മത്സരവും ഒപ്പനയും മാപ്പിളപ്പാട്ടുകളുമായി വിദ്യാർഥികൾ ഇഫ്താർ സംഗമം ആഘോഷമാക്കി. 

വൈകിട്ട് അഞ്ചിനു തുടങ്ങിയ സർവമത സമ്മേളനം കെ. കൃഷ്ണൻകുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു. താൻ അടക്കമുള്ള മുതിർന്നവർക്ക്, ഇന്നു കുട്ടികൾ പ്രവൃത്തിയിലൂടെ സ്നേഹ സന്ദേശം നൽകിയിരിക്കുകയാണെന്ന് എംഎൽഎ പറഞ്ഞു. തുടർന്നു നടന്ന നോമ്പുതുറ വിഭവസമൃദ്ധവും പാരമ്പര്യത്തനിമ നിറഞ്ഞതുമായിരുന്നു. 

ജീരക കഞ്ഞി, നാരങ്ങ വെള്ളം, ഈന്തപ്പഴം, മാതള നാരങ്ങ, ആപ്പിൾ, മുന്തിരി, ഹൽവ, സമൂസ എന്നീ വിഭവങ്ങൾ വിളമ്പി. ഇഫ്താർ വിരുന്നിന് പത്തിരി, നൂൽപ്പുട്ട്, ഗോതമ്പ് പൊറോട്ട, നെയ്ച്ചോറ് എന്നിവയും ഒരുക്കിയിരുന്നു.  സ്കൂൾ ഓഫ് ഖുർആൻ ഡയറക്ടർ തൗഫീക്ക് അൽ ഹസനി, സത്യസായി സേവ സമിതി ജില്ലാ കോഓർഡിനേറ്റർ പി.കെ. അശോകൻ, ചൈൽഡ് ലൈൻ ഡയറക്ടർ കൂടിയായ ഫാ. ജോർജ് പുത്തൻചിറ എന്നിവർ സർവമത പ്രാർഥനയ്ക്കു നേതൃത്വം നൽകി. 

നഗരസഭാ ചെയർമാൻ ടി.എസ്. തിരുവെങ്കിടം, മുതിർന്ന മാധ്യമപ്രവർത്തകൻ കെ. ശരവണൻ, കൗൺസിലർ  ശിവകുമാർ, പ്രിൻസിപ്പൽ ആർ. രാജീവൻ, എ. ശിവൻ, കാർത്തികേയൻ, കെ. മുരുകൻ, രാജേശ്വരി, മൂസ എന്നിവർ പ്രസംഗിച്ചു.

കൂടുതൽ പ്രാദേശിക വാർത്തകൾ വായിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :