കണ്ണൂര്‍ കൊട്ടിയൂരില്‍ തകര്ന്നവീടിനുള്ളില് മാരകരോഗങ്ങള്‍ ബാധിച്ച് ഒരു വീട്ടമ്മ. അയല്‍വാസികള്‍ നല്കുന്ന ഭക്ഷണം മാത്രം കഴിച്ച് ജീവിതം തള്ളിനീക്കുന്ന ഇവരെ അധികൃതരും ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല.
മാരകരോഗം ബാധിച്ച് ഭര്‍ത്താവ് മരിച്ചതോടെയാണ് ഇവര്‍ ഒറ്റക്കായത്. രോഗം തനിക്കും ബാധിച്ചെന്ന് തിരിച്ചറിഞ്ഞതോടെ ഈ വീട്ടമ്മയുടെ ദുരിതം തുടങ്ങി. ആരും തിരിഞ്ഞുനോക്കാതായതോടെ തകര്‍ന്നു വീഴാറായ വീടിനുള്ളില്‍ മാലിന്യങ്ങള്‍ക്കും അവശിഷ്ടങ്ങള്ക്കുമൊപ്പമാണ് ഇവരുടെ ജീവിതം. ആരെങ്കിലും എന്തെങ്കിലും നല്കിയാല് വാങ്ങികഴിക്കും. ജീവന് നിലനിര്‍ത്തുന്നത് ഇതുകൊണ്ട് മാത്രം.
മക്കള്‍ ആരും തിരിഞ്ഞുനോക്കാതായതോടെയാണ് ഇവര്‍ ഈ കൂരയില്‍ തനിച്ചായത്. പാഴ്്വസ്തുക്കള്‍ കൂട്ടിയിട്ട ഒറ്റമുറിയില്‍ തന്നെയാണ് ഭക്ഷണം പാകം ചെയ്യുന്നതും കിടന്നുറങ്ങുന്നതും. മഴ ശക്തിപ്പെട്ടതോടെ ഏതുനിമിഷവും കൂര ഇടിഞ്ഞുവീഴാം. മലീമസമാണ് പരിസരങ്ങള്‍. രോഗം വര്‍ധിച്ചതോടെ സമനിലപോലും തെറ്റിയ നിലയിലാണ് ഇവരുടെ പ്രവര്‍ത്തികള്‍. അധികൃതര്‍ ഇടപെട്ട് ഇവരെ ഏതെങ്കിലും കേന്ദ്രത്തിലേക്ക് മാറ്റണമെന്നാണ് അയല്‍വാസികളുടെ ആവശ്യം.