E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

എൽ‍.ഡി.എഫ് കോഴിക്കോട് ജില്ലാ ഹര്‍ത്താല്‍ പൂര്‍ണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോഴിക്കോട്  സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ നടന്ന ബോംബേറില്‍ പ്രതിഷേധിച്ച് എൽ‍.ഡി.എഫ്  ആഹ്വാനം ചെയ്ത ജില്ലാ ഹര്‍ത്താല്‍ പൂര്‍ണം. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപിയുടെ ഹർത്താലും തുടരുകയാണ്. ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കിയെന്ന് സിപിഎം ജില്ലാ നേതൃത്വം അറിയിച്ചെങ്കിലും പല സ്ഥലങ്ങളിലും പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. വടകരയിൽ ഇന്നലെയുണ്ടായ സി.പി.എം, ബി.ജെ.പി. സംഘർഷത്തില്‍  ആർ.എസ്.എസ്. കാര്യാലയം ആക്രമിക്കപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ബിജെപി ഹര്‍ത്താല്‍. 

ഡൽഹിയിൽ എ.കെ.ജി സെന്ററിലുണ്ടായ ആക്രമണത്തിന് പിന്നാലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സിപിഎം ബിജെപി സംഘർഷം നിലിനൽക്കുകയാണ്.വിവിധയിടങ്ങളിൽ ഇരു പാർട്ടികളുടെയും ഒാഫീസുകൾ ആക്രമിക്കപ്പെട്ടു,പുലർച്ചെ സിപിഎം ജില്ലാകമ്മിറ്റി ഒാഫീസിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ പ്രതിഷേധിച്ച് ഇടത് മുന്നണി ആഹ്വാനം ചെയ്ത ഹർത്താൽ ജനജീവിതത്തെ സാരമായി ബാധിച്ചു.വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയെന്ന് അറിയിച്ചിരുന്നെങ്കിലും പലയിടത്തും വാഹനങ്ങൾ തടഞ്ഞു.തുടർന്ന് കെഎസ്ആർടിസി സർവ്വീസ് നിർത്തിവെച്ചു 

യാത്രക്കാരുടെ ബൈറ്റിടണം.

സിപിഎം നേതൃത്വത്തിന്റെ കർശനനിർദേശത്തെ തുടർന്ന് പിന്നീട് വാഹന ഗതാഗതം പുനസ്ഥാപിച്ചെങ്കിലും സ്വകാര്യബസുകൾ സർവ്വീസ് നടത്തുന്നില്ല.കെഎസ്ആർടിസി ഭാഗികമായി സർവ്വീസ് പുനസ്ഥാപിച്ചു.നഗരത്തില്‍ സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ മാധ്യമ പ്രവർത്തകർക്ക് നേരെ കൈയ്യേറ്റമുണ്ടായി.വടകര കുറ്റ്യാടി നാദാപുരം പേരാമ്പ്ര കൊയിലാണ്ടി മണ്ഡലങ്ങളിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താലും പൂർണമാണ്.ഇതിനിടെ വടകര ആർഎസ്എസ് കാര്യാലയത്തിന് നേരെയും പുലർച്ചെ ബോംബാക്രമണമുണ്ടായി.സിപിഎം ബിജെപി സംഘർഷത്തെ തുടർന്ന് ഇന്നലെ ബേപ്പൂർ നിയോജക മണ്ഡലത്തിലും ഹർത്താലിനാഹ്വാനം ചെയ്തിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :