E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

പയ്യാമ്പലം പാര്‍ക്ക് അനുദിനം നശിക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മലബാറിന്‍റെ ടൂറിസം ഭൂപടത്തിലെ പ്രധാനകേന്ദ്രമായ പയ്യാമ്പലം പാര്‍ക്ക് അനുദിനം നശിക്കുന്നു. കാനായി കുഞ്ഞിരാമന്‍റെ പ്രസിദ്ധമായ അമ്മയും കുഞ്ഞും മണ്‍ശില്‍പം ഉള്‍പ്പെടെ പയ്യാമ്പലത്തിന്‍റെ കടലോരസൗന്ദര്യം വിനോദസഞ്ചാരവകുപ്പ് അവഗണിച്ചതോടെ സന്ദര്‍ശകരുടെ എണ്ണവും കുറഞ്ഞു. 

കാടികയറി കിടക്കുന്ന പയ്യാമ്പലത്തെ അമ്മയും കുഞ്ഞും ശില്‍പം കണ്ട് രോഷം പൂണ്ടാണ് കഴിഞ്ഞ ദിവസം കാനായി കുഞ്ഞിരാമന്‍ മടങ്ങിയത്. ശില്‍പം മാത്രമല്ല പയ്യാമ്പലത്തിന് മാത്രം സ്വന്തമായിരുന്ന എല്ലാസൗന്ദര്യവും നാള്‍ക്കുനാള്‍ നശിക്കുകയാണ്. കരാറുകാര്‍ തമ്മിലുള്ള തര്‍ക്കത്തിന്‍റെ പേരില്‍ കഴിഞ്ഞ അവധിക്കാലം മുഴുവന്‍ പയ്യാമ്പലം പാര്‍ക്ക് പൂട്ടിയിട്ടു. പാര്‍ക്കിലുണ്ടായിരുന്ന കുട്ടികളുടെ കളിഉപകരണങ്ങളും മറ്റും എടുത്തുമാറ്റി. അല്ലാത്തവ നശിച്ചു.ഉള്ളിലൊന്നുമില്ലെങ്കിലും പാസ് വാങ്ങി സന്ദര്‍ശകരെ കയറ്റിവിടുന്നതില്‍ അധികൃതര്‍ക്ക് ഒരു മടിയുമില്ല. 

കണ്ണൂര്‍ നഗരത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പയ്യാമ്പലത്തിന്‍റെ ടൂറിസം സാധ്യതകള്‍ അനന്തമാണ്. കേരളത്തിന്‍റെ സമുന്നതരായ രാഷ്ട്രീയ സാംസ്കാരിക നേതാക്കളുടെ സ്മാരകത്തിന് സമീപത്തുള്ള പാര്‍ക്ക് നന്നാക്കാന്‍ രാഷ്ട്രീയകക്ഷികളും താല്‍പര്യമെടുക്കാതിരുന്നതോടെയാണ് പയ്യാമ്പലം പാര്‍ക്ക് അനാഥമായത്.ജില്ലാടൂറിസം പ്രമോഷന്‍ കൗണ്‍സിലും പയ്യാമ്പലത്തെ കരാറുകാരന് നല്‍കി കയ്യൊഴിഞ്ഞു. നിലവിലെ ടൂറിസം കേന്ദ്രങ്ങളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ പോലും ചെയ്തില്ലെങ്കിലും ടൂറിസം വികസനത്തിനായി പുതിയ പദ്ധതികള്‍ക്ക് കോടിക്കണക്കിന് രൂപ വകുപ്പ് ചെലവഴിക്കുന്നുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :