മരത്തൈ നട്ട് ഇഷ്ടമുള്ളവരുടെ പേരു നല്കി ചെടിയെ സംരക്ഷിക്കണമെന്ന് കുട്ടികളോട് മുഖ്യമന്ത്രി പിണറായി വിജയന്. പരിസ്ഥിതി ദിനാചരണത്തിന്റെ കണ്ണൂര്‍ ജില്ലാതലഉദ്ഘാടനത്തിന് പിണറായി സ്കൂളിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി സ്വന്തം നാട്ടിലെ കുട്ടികളെ പരിസ്ഥിതി സംരക്ഷണം ഒാര്‍മപ്പെടുത്തിയത്.
പിണറായി എ.കെ. ജി ഹയര്‍സെക്കണ്ടറി സ്കൂളിലെത്തിയ മുഖ്യമന്ത്രി കുട്ടികള്‍ക്കൊപ്പം പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈ നട്ടു. ജനപ്രതിനിധികളും കൂടെ നിന്നു. താന്‍ നട്ട മരത്തൈ സംരക്ഷിക്കണമെന്ന് കുട്ടികളോട് ആവശ്യപ്പെട്ടാണ് പിണറായി വിജയന് തൈ നട്ടത്. പരിസ്ഥിതി ദിനാചരണത്തില്‍ തൈ നട്ടാല്‍ മാത്രം പോരാ ഒാരോരുത്തരും ചെടിക്ക് തനിക്ക് ഇഷ്ടമുള്ളവരുടെ പേരു നല്കി അതിനെ വളര്‍ത്തിക്കൊണ്ടുവരണമെന്നും മുഖ്യമന്ത്രി പിണറായി സ്കൂളിലെ കുട്ടികളോട് ആവശ്യപ്പെട്ടു.
പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പറയുന്നതു കേള്‍ക്കാനും പകര്‍ത്താനും ഇപ്പോള്‍ വിദ്യാര്‍ഥികള്‍ തയാറാകുന്നത് നല്ലസൂചനയാണ്. സ്കൂളുകളില്‍ പരിസ്ഥിതി സംരക്ഷണസന്ദേശം നല്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരും മുന്‍കൈയ്യെടുക്കണമെന്നും ആവശ്യപ്പെട്ട മുഖ്യമന്ത്രി സ്വന്തം നാട്ടിലെ കുട്ടികള്‍ക്കൊപ്പം അല്പനേരം ചെലവഴിച്ചാണ് മടങ്ങിയത്.