E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

ആറളം ഫാമിലെ തൊഴിലാളികള്‍ സമരം പിന്‍വലിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണൂര്‍ ആറളം ഫാമിലെ തൊഴിലാളികള്‍ ഇരുപത്തിയേഴ് ദിവസമായി നടത്തിവന്ന സമരം പിന്‍വലിച്ചു. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ നടത്തിയ സമരത്തിനെതിരെ അധികൃതര്‍ മുഖംതിരിച്ചതോടെ ആത്മഹത്യഭീഷണിയുമായി തൊഴിലാളികള്‍ രംഗത്തെത്തിയിരുന്നു. 

കഴിഞ്ഞ വര്‍ഷത്തെ സമരത്തിന്‍റെ ചുവടുപിടിച്ചാണ് പ്ലാന്‍റേഷനിലെ തൊഴിലാളികള്‍ ഇത്തവണയും സമരത്തിനിറങ്ങിയത്. കഴിഞ്ഞ തവണ സമരം ഒത്തുതീര്‍പ്പാക്കിയപ്പോള്‍ അധികൃതര്‍ പറഞ്ഞ ഉറപ്പുകളൊന്നും പാലിക്കപ്പെടാതിരുന്നതോടെയാണ് വീണ്ടും സമരം നടന്നത്. ഇരുപത്തിയേഴ് ദിവസമായി ഫാം എം.ഡിയുടെ ഒാഫീസിനുമുമ്പില്‍ നടത്തി വന്ന സമരം ഒത്തുതീരാതിരുന്നതോടെ തൊഴിലാളികള്‍ ആത്മഹത്യ ഭീഷണി മുഴക്കി. ഫാം എം ഡിയുടെ ഒാഫീസ് കെട്ടിടത്തിന് മുകളില്‍ കയറിയാണ് മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ പന്ത്രണ്ടു തൊഴിലാളികള്‍ ആത്മഹത്യഭീഷണി മുഴക്കിയത്. അധികൃതര്‍ ഗൗനിക്കാതിരുന്നതോടെ മണ്ണെണ്ണയൊഴിച്ച് ഭീതി പരത്തിയതോടെ ഇരിട്ടി തഹസില്‍ ദാറുടെ നേതൃത്വത്തില്‍ അധികൃതര്‍ ചര്‍ച്ചക്ക് തയാറായി.

അടുത്ത യോഗത്തില്‍ തൊഴിലാളികളുടെ കരാര്‍ മാറ്റുന്ന കാര്യം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് ഉറപ്പു നല്‍കിയതോടെ ഇരുപത്തിയേഴ് ദിവസമായി തുടരുന്ന സമരം അവസാനിച്ചു. വിവിധ യൂണിയനുകളില്‍പ്പെട്ട തൊഴിലാളികളാണ് സമരത്തിനിറങ്ങിയത്. അര്‍ഹതയുണ്ടായിട്ടും തൊഴിലാളികളെ സ്ഥിരപ്പെടുത്താന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി. തൊഴിലാളികളെ സ്ഥിരപ്പെടുത്താതെ കരാര്‍ അടിസ്ഥാനത്തില്‍ കൂടുതല്‍ തൊഴിലാളികളെ നിയമിക്കുകയാണെന്നും ആരോപണമുണ്ട്. അടുത്ത ബോര്‍ഡ് യോഗത്തില്‍ തൊഴിലാളികള്‍ക്ക് അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ സമരം ജില്ലാകേന്ദ്രത്തിലേക്ക് വ്യാപിപ്പിക്കാനാണ് തൊഴിലാളികളുടെ തീരുമാനം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :