ആധുനീക സൗകര്യങ്ങളോടെ രണ്ടുവര്‍ഷം മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയ തലശേരി തീരദേശപൊലീസ് സ്റ്റേഷന് പ്രവര്‍ത്തനം തുടങ്ങുന്നു. ജില്ലയിലെ രണ്ടാമത്തെ തീരദേശപൊലീസ് സ്റ്റേഷനാണ് മുഖ്യമന്ത്രി പിണറായി വിജയന് ജൂണ്‍ നാലിന് ഉദ്ഘാടനം ചെയ്യുന്നത്.
തലശേരി മാഹി ദേശീയപാതക്ക് സമീപം തലായി മാക്കൂട്ടത്തില്‍ കടലോരത്ത് യുദ്ധകാല അടിസ്ഥാനത്തില്‍ നിര്‍മിച്ച തീരദേശ പൊലീസ് സ്റ്റേഷനാണ് ജൂണ്‍ നാലിന് പ്രവര്‍ത്തനം ആരംഭിക്കുന്നത്. 2013 ഡിസംബറില്‍ നിര്‍മാണം ആരംഭിച്ച് ഒരു വര്‍ഷംകൊണ്ടുതന്നെ നിര്‍മാണം പൂര്‍ത്തീകരിച്ചെങ്കിലും ഉദ്ഘാടനം വൈകി. തുറമുഖ വകുപ്പിന്റെ ഇരുപത്തിനാല് സെന്റ് സ്ഥലത്ത് മുപ്പത്തിയെട്ട് ലക്ഷം രൂപ മുടക്കിയാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ജില്ലയിലെ രണ്ടാമത്തെ തീരദേശ പൊലീസ് സ്റ്റേഷനാണ് തലായില്‍ ആരംഭിക്കുന്നത്. സ്റ്റേഷനിലെത്തുന്നവര്‍ക്ക് ഇരിക്കാനുള്ള ലോബി, ആയുധങ്ങള്‍ സൂക്ഷിക്കാന്‍ പ്രത്യേക മുറി, ലോക്കപ്പ്, റെക്കോര്‍ഡ്സ് റൂം എന്നിവക്ക് പുറമേ കെട്ടിടത്തിന്റെ മുകളിലായി സമുദ്ര നിരീക്ഷണത്തിനായി ടവര്‍ റൂമും സ്ഥാപിച്ചിട്ടുണ്ട്.പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ സൊസൈറ്റിയാണ് കെട്ടിടം നിര്‍മിച്ചത്.നിലവില്‍ അഴീക്കലില്‍ മാത്രമാണ് തീരദേശ പൊലീസ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്നത്.
അഴീക്കലിലെ സംവിധാനം വിപുലപ്പെടുത്തിയാണ് തലായിലേയും നിര്‍മാണം. തീരദേശത്ത് അപകടങ്ങളും അക്രമങ്ങളും ഉണ്ടാകുമ്പോള്‍ ഉടനെത്താവുന്ന രീതിയില്‍ സംവിധാനങ്ങളോടെയാണ് പൊലീസ് സ്റ്റേഷന് പ്രവര്‍ത്തിക്കുക. അഞ്ചുനോട്ടിക്കല്‍ മൈല്‍ ദൂരം കടലിന്റെ സുരക്ഷ തീരദേശപൊലീസിനാണ്. പൊലീസിന്റെ പ്രവര്‍ത്തനത്തിനായി ബോട്ടും ജീപ്പും അനുവദിച്ചിട്ടുണ്ട്.