E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

മദ്യപാനിയായ ഭർത്താവിന്റെ ഉപദ്രവം, നാടുവിട്ട യുവതിക്കും കുട്ടികൾക്കും നരക ജീവിതം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മദ്യപാനിയായ ഭര്‍ത്താവിന്‍റെ ഉപദ്രവം സഹിയ്ക്കാനാകാതെ രോഗികളായ മക്കളെയും കൊണ്ട് നാടുവിട്ട കോഴിക്കോട്ടുകാരിയായ വീട്ടമ്മ തമിഴ്നാട്ടില്‍ നരകിയ്ക്കുന്നു. 43 കാരിയായ വിശാലാക്ഷി ആണ് കല്‍പാക്കത്ത് കിടപ്പിലായ കുട്ടികളെയും കൊണ്ട് എന്തു ചെയ്യാനാകുമെന്നറിയാതെ വലയുന്നത്. സുമനസുകളുടെ കാരുണ്യം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. 

കാഞ്ചിപുരം ജില്ലയിലെ കല്‍പ്പാക്കത്ത് ഇവരെ തേടിയെത്തുന്പോള്‍ കടുത്ത ചൂടില്‍ വിയര്‍ത്തൊലിച്ചു കിടക്കുകയാണ് 16 കാരിയായ ശക്തീശ്വരിയെന്ന അമ്മുവും ഇരുപതുകാരനായ വിനയനും. അനുദിനം പേശികളുടെ ശക്തി ക്ഷയിച്ചു കൊണ്ടിരിയ്ക്കുന്ന മസ്കുലര്‍ ഡിസ്ട്രോഫി എന്ന അപൂര്‍വ്വ രോഗമാണിവര്‍ക്ക്. ഭര്‍ത്താവിന്‍റെ നിരന്തര ഉപദ്രവം സഹിയ്ക്കാനാകാതെയാണ് കഴിഞ്ഞ ഡിസംബറില്‍ മക്കളെയും കൊണ്ട് കോഴിക്കോട് കക്കോടിയില്‍ നിന്ന് വിശാലാക്ഷി കല്‍പാക്കത്തെ ബന്ധുവീട്ടിലേയ്ക്ക് തിരിച്ചത്. 

മരുന്നും ഭക്ഷണവും അടക്കമുള്ള ചിലവുകള്‍ താങ്ങാനാകാതെ വലയുകയാണ് ഇവര്‍. മക്കള്‍ കിടപ്പിലായതിനാല്‍ ജോലിയ്ക്ക് പോകാനുമാകില്ല. ചികില്‍സയ്ക്കായി കിടപ്പാടം വരെ വിറ്റുപെറുക്കി. കൃത്യമായ ചികില്‍സ കിട്ടാത്തതിനാല്‍ അമ്മുവിന്‍റെ അസുഖം അനുദിനം മൂര്‍ച്ഛിയ്ക്കുകയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 50,000 രൂപ ഇവര്‍ക്ക് ധനസഹായം നല്‍കിയെങ്കിലും തുടര്‍സഹായങ്ങളൊന്നും പിന്നീട് ലഭിച്ചിട്ടില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :