ഒരു ക്ലാസ് മുറിക്കുള്ളില്‍ തനിച്ച് അഞ്ചുവര്‍ഷം പഠനം പൂര്‍ത്തിയാക്കി ആയിഷ സ്കൂളിന്റെ പടിയിറങ്ങുകയാണ്. നൂറ്റിനാല്പ്പത്തിയൊന്ന് വര്‍ഷത്തെ ചരിത്രമുള്ള കണ്ണൂര്‍ കുറ്റിക്കകം നോര്‍ത്ത് എല്‍. പി സ്കൂളിലാണ് സഹപാഠികള്‍ ഇല്ലാത്തതിനാല്‍ ആയിഷക്ക് തനിച്ച് പഠിക്കേണ്ടി വന്നത്.
കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി ഈ ക്ലാസ് മുറിയില്‍ ആയിഷ തനിച്ചാണ്. ഒപ്പം ഇരുന്ന് പഠിക്കാനും കളിക്കാനും പരസ്പരം പങ്കുവെച്ച് കഴിക്കാനും പിണങ്ങാനുമൊക്കെ ആയിഷക്ക് ആകെയുണ്ടായിരുന്നത് ക്ലാസ് മുറിയുടെ നാല് ചുമരുകളും പ്രിയപ്പെട്ട അധ്യാപകരും മാത്രമായിരുന്നു.ഒന്നരനൂറ്റാണ്ടിനടുത്ത്
പാരമ്പര്യമുള്ള ഈ സര്‍ക്കാര്‍ സ്കൂളിലേക്ക് ഒരു വര്‍ഷം മറ്റുവിദ്യാര്ഥികള് വരാതായതോടെയാണ് ആയിഷ തനിച്ചായത്. എങ്കിലും സ്കൂള്‍ വിട്ടുപോകാതെ തനിയെ പഠിച്ചു. കളിച്ചു, വളര്‍ന്നു.
ഒാരോ ക്ലാസിലും അധ്യാപകര്‍ ആയിഷക്ക് കൂട്ടുകാരികളായി മാറി.മറ്റുക്ലാസിലെ കുട്ടികളും ആയിഷയെ സഹപാഠിയായി കണ്ടു. അധ്യാപകര്‍ ശ്രദ്ധയോടെ ആയിഷക്ക് പാഠങ്ങള്‍ പറഞ്ഞുകൊടുത്തു.സ്കൂളിന്റെ നിലനില്‍പ്പിനുവേണ്ടിയാണ് മകളെ ഇവിടെതന്നെ പഠിപ്പിച്ചതെന്ന് പിതാവ്. ഒത്തിരികൂട്ടുകാരുള്ള ആറാം ക്ലാസിലേക്ക് പോകാന്‍ ഒരുങ്ങിയിരിക്കുകയാണ് ഇപ്പോള്‍ ആയിഷ.