നോമ്പുതുറക്കാൻ മധുരമൊരുക്കി കോഴിക്കോട്ട് ഈന്തപ്പഴമേള. പഴങ്ങൾകൊണ്ടുണ്ടാക്കിയ രുചിക്കൂട്ടുകളും മേളയിൽ ഒരുക്കിയിട്ടുണ്ട്.ഈന്തപ്പഴത്തോട്ടങ്ങളിലെ രുചിവൈവിധ്യങ്ങളെല്ലാമുണ്ട് ഇവിടെ. പഴങ്ങളുടെ മഹാരാജാവെന്ന് പേരുകേട്ട ജോർദാൻറെ മെഡ്ജോൾ, സൗദിയുടെ അൽ കുദ്രി, അൽ മബ്റൂം, ഇറാന്റെ അൽ സയാർ,വെണ്ണപോലെ മൃദുവായ ടുണീഷ്യൻ പഴങ്ങൾഅങ്ങനെ ഇഷ്ടമുള്ളതേതും തിരഞ്ഞെടുക്കാം. അച്ചാർ, കേക്ക്, ഹൽവ,ബിസ്കറ്റ് തുടങ്ങിയവും മേളയിലുണ്ട്്. വിറ്റുവരവിന്റെ ഒരു പങ്ക് കോഴിക്കോട് പെയ്ന്റാന്റ് പാലിയേറ്റീവ് കെയറിനുള്ളതാണ്.
Advertisement