കശാപ്പിനായി കന്നുകാലികളെ വിൽപ്പന നടത്തുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം കാരണം വിപണിയിൽ ആവശ്യത്തിന് ബീഫ് കിട്ടുമോയെന്ന ആശങ്കയിലാണ് കോഴിക്കോട്ടെ വീട്ടമ്മമാർ. ബീഫില്ലാത്ത നോമ്പുതുറ ആലോചിക്കാനാവില്ലെന്ന് തീർത്തുപറയുകയാണ് ഇവർ.
നോമ്പുതുറ വിഭവങ്ങൾ ഒരുക്കുന്ന തിരക്കിലാണ് വീട്ടമ്മമാർ.ഒാരോ ദിവസവും വ്യത്യസ്തമായ വിഭവങ്ങളാണ് തീൻമേശകളിൽ എത്തേണ്ടത്.ബീഫിനാണ് ഈ ഒരുമാസക്കാലം അടുക്കളകളിൽ ഡിമാന്റ്. എന്നാൽ കശാപ്പിനായി കന്നുകാലികളെ വിൽപ്പന നടത്തുന്നതിന് ഏർപെടുത്തിയ നിയന്ത്രണം കാരണം ബീഫ് വിഭവങ്ങൾ ഉണ്ടാക്കാൻ കഴിയുമോ എന്നാണ് ആശങ്ക.
കശാപ്പിനായി കന്നുകാലികളെ വിൽപ്പന നടത്തുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം ഇവയുടെ ലഭ്യതയെതന്നെ കാര്യമായി ബാധിക്കും. ഹോട്ടലുകളിലും വില കൂടും മാട്ടിറച്ചി വിൽപ്പന നേരിടുന്ന മാന്ദ്യത്തിനൊപ്പമാണ് വീട്ടമ്മമാരുടെ ഈ ആശങ്കകളും.