ഇന്ധനസംരക്ഷണം ലക്ഷ്യമിട്ട് കോഴിക്കോട് വടകരയില്‍ സൈക്കിള്‍ ക്ലബ്. വടകര റൈഡേഴ്സ് എന്ന പേരിലുള്ള സൗഹൃദക്കൂട്ടായ്മയാണ് ക്ലബ്ബ് തുടങ്ങിയത്. വായുമലിനീകരണം ഒഴിവാക്കി സൈക്കിളിലേക്ക് മടങ്ങിവരാന്‍ ആഹ്വാനം ചെയ്യുകയാണ് ഇവര്‍. ജോലിക്കായി പാസഞ്ചര്‍ ട്രെയിനുകളെ ആശ്രയിക്കുന്നവരാണ്.
ഈ പുതിയ ആശയത്തിന് തുടക്കമിട്ടത്. ആഴ്ചയിലൊരിക്കല്‍ ഇവര്‍ സൈക്കിളില്‍ ജോലി സ്ഥലങ്ങളിലേക്ക് യാത്രചെയ്യും. സ്വകാര്യ ബാങ്കിന്റെ സഹായത്തോടെ അമ്പതിനായിരം രൂപ വരെ വിലവരുന്ന സൈക്കിളുകള്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കാന്‍ വായ്പാ പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്.
സൈക്കിള്‍ ഉപയോഗത്തിന്റെ ഗുണങ്ങളെക്കുറിച്ച് സ്കൂളുകളിലും കോളജുകളിലും ക്ലബ്ബ് പ്രവര്‍ത്തകര്‍ ബോധവല്‍ക്കരണം നടത്തും. വാഹനങ്ങളുടെ എണ്ണം കുറയ്ക്കുക, പുതിയ തലമുറയെ ആരോഗ്യത്തിലേക്ക് മടക്കികൊണ്ടുവരിക തുടങ്ങിയവയാണ് ലക്ഷ്യം.