കണ്ണൂര്‍ മൗവ്വഞ്ചേരി യു.പി സ്കൂളില്‍ ഇത്തവണ കുട്ടികള്‍ക്ക് ട്രെയിനിലിരുന്ന് പഠിക്കാം. സ്കൂള്‍ നവീകരണത്തിന്റെ ഭാഗമായി തയാറാക്കിയ ട്രെയിന്‍ കംപാര്‍ട്ട്മെന്റ് ക്ലാസ്മുറികള്ക്കുമുന്നില് ഇപ്പോള്‍ സെല്‍ഫിയെടുക്കാനുള്ള തിരക്കാണ്. സ്കൂള്‍ തുറക്കുമ്പോള്‍ കംപാര്‍ട്ട്മെന്റില്‍ കുട്ടികളുമായി വിദ്യാഭ്യാസ യാത്രപോകാന്‍ മൗവ്വഞ്ചേരി സ്കൂള്‍ തയാറായിക്കഴിഞ്ഞു. സ്കൂളിലെ ഒന്നുമുതല്‍ ഏഴുവരെയുള്ള ക്ലാസ് മുറികളാണ് ട്രെയിനിന്റെ പെയിന്റ് അടിച്ച് ആകര്‍ഷകമാക്കിയത്.
നീളമുള്ള കെട്ടിടത്തില്‍ അകലെനിന്ന് നോക്കിയാല്‍ ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുന്നതുപോലെ തന്നെ. വിദ്യാര്‍ഥികളില്‍ മാനസീക ഉല്ലാസത്തോടെ മെച്ചപ്പെട്ട രീതിയില്‍ വിജ്ഞാനം പകര്ന്നുനല്കാനാണ് വേറിട്ട രീതി. ട്രെയിനിനുമുന്നില്‍ നിന്ന് സെല്‍ഫിയെടുത്ത് അയച്ചാല്‍ സമ്മാനവുമുണ്ട് ട്രെയിന്‍ സ്കൂളിന്റെ മുന്നില്‍ നിന്ന് ഒറ്റക്കോ രക്ഷിതാക്കള്‍ക്കൊപ്പമോ സെല്‍ഫിയെടുത്ത് സ്കൂളിന്റെ ഫെയ്സ് ബുക്ക് പേജിലേക്ക് അയച്ചാല്‍ സമ്മാനവും പ്രഖ്യാപിച്ചതോടെ
ഒട്ടേറെ പേര് സെല്ഫിയെടുക്കാനെത്തുന്നുണ്ട്. ആര്‍ടിസ്റ്റ് വിനോദിന്റെ നേതൃത്വത്തിലാണ് സ്കൂള്‍ ട്രെയിനിന്റെ മാതൃകയില്‍ പെയിന്റ് ചെയ്തിരിക്കുന്നത്. സ്കൂള്‍ തുറന്ന് ആദ്യദിനം വിദ്യാര്‍ഥികളെത്തുമ്പോള്‍ മുറ്റത്ത് ട്രെയിന്‍ കാണിച്ച് അമ്പരപ്പിക്കാനാണ് അധികൃതരുടെ ശ്രമം.