E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ റണ്‍വേ പരിസരത്തെ വീടുകള്‍ ചെളിയില്‍ മുങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ശക്തമായ മഴയില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ റണ്‍വേ പരിസരത്തെ വീടുകള്‍ ചെളിയില്‍ മുങ്ങി. റണ്‍വേക്ക് പരിസരത്തെ ചെളിയും കല്ലുകളും മഴവെള്ളത്തില്‍ കൃഷിയിടങ്ങളിലേക്ക് കുത്തിയൊലിച്ചതോടെയാണ് നാട്ടുകാര്‍ ദുരിതത്തിലായത്. 

നിര്‍മാണം പുരോഗമിക്കുന്ന റണ്‍വേയുടെ പരിസങ്ങളിലെ ചെളിയാണ് സംരക്ഷണഭിത്തിയില്ലാത്തതിനാല്‍ പ്രദേശത്തെ വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും കുത്തിയൊഴുകുന്നത്. കഴിഞ്ഞ മഴക്കാലത്തും ഏക്കറുകണക്കിന് സ്ഥലത്തെ കൃഷി നശിച്ചിരുന്നു.പ്രശ്നത്തിന് ശാശ്വതപരിഹാരം കാണുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയിലാണ് കോളിപ്പാലത്തെ നാരായണിയുടേയും തമ്പായുടേയും ഉള്‍പ്പെടെയുള്ള വീടുകള്‍ ചെളിയില്‍ മുങ്ങിയത്. നാട്ടുകാരെത്തി ഇവരെ മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു. 

വലിയ പാറക്കല്ലുകളും മരകഷ്ണങ്ങളും ചെളിയും പ്രദേശത്ത് കെട്ടിക്കിടക്കുകയാണ്. കൃഷികളും നശിച്ചിട്ടുണ്ട്. മഴക്കാലം ശക്തിപ്രാപിക്കുന്നതോടെ വലിയതോതില്‍ മണ്ണിടിഞ്ഞ് വയലിലേക്ക് ഒഴുകി ജീവന് തന്നെ ഭീഷണിയാകുമെന്ന് പ്രദേശവാസികള്‍ പറയുന്നു. അടിയന്തിരമായി റവന്യുവകുപ്പ് ഇടപെട്ട് പ്രശ്നപരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ജനപ്രതിനിധികള്‍ക്കും കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :