മലബാറിന്റെ വിവാഹസ്വപ്നങ്ങൾക്ക് നിറം പകരാൻ എം ഫോർ മാരി വെഢിങ് ഫെയർ കോഴിക്കോട് കടവ് റാവീസ് റിസോർട്ടിൽ ചലച്ചിത്രതാരം സരയൂ ഉദ്ഘാടനം ചെയ്തു. മേളയോടനുബന്ധിച്ച് പാർവതി ചങ്ക്രമത്തിന്റെ ഫാഷൻഷോയും നടന്നു.
ക്ഷണക്കത്ത് മുതൽ മധുവിധുയാത്രകളിൽ വരെ പുതുമ തേടുന്നവർക്കുവേണ്ടിയുള്ളതാണ് എം ഫോർ മാരി വെഢിങ് ഫെയർ. വിവാഹസംബന്ധമായ ഷോപ്പിങ്ങിനും പ്നാനിങ്ങിനും സഹായിക്കുന്ന സേവനങ്ങളാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്. ഏറ്റവും പുതിയ ഡിസൈനുകളിലുള്ള വിവാഹവസ്ത്രങ്ങളുംും ആഭരണങ്ങളുമാണ് മുഖ്യ ആകർഷണം. ചമയങ്ങൾ, സ്റ്റുഡിയോ, ഹണിമൂൺ പാക്കേജുകൾ എന്നിവയ്ക്കുള്ള സേവനങ്ങളും പരിചയപ്പെടുത്തുന്നു.ബി എം ഡബ്്ല്യുവിന്റെ ഓട്ടോ ഷോയും പ്രദർശനത്തിന്റെ ഭാഗമാണ്.
പ്രമുഖ ഡിസൈനർമാരൊരുക്കിയ ഫാഷൻ ഷോയിൽ വിവാഹവസ്ത്രങ്ങളിലെ പുതുമോടികളാണ് അവതരിപ്പിച്ചത്. ഉംബായിയുടെ ഗസലും മേളയ്ക്ക് നിറം പകർന്നു.
രാവിലെ 11 മുതൽ രാത്രി 9 വരെയുള്ള വിവാഹക്കാഴ്ചകൾനാളെ വരെയുണ്ടാകും.