കണ്ണൂര്‍ നഗരത്തില്‍ പകര്‍ച്ചവ്യാധി ഭീതിപരത്തുന്ന പടന്നത്തോട് മാലിന്യമുക്തമാക്കാന്‍ ശാസ്ത്രീയവഴികള്‍ തേടി കണ്ണൂര്‍ കോര്പ്പറേഷന്. കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ അനുവദിക്കപ്പെട്ടിട്ടും തോട് നവീകരിക്കാനായില്ല.
നഗരമധ്യത്തിലുള്ള പടന്നത്തോടിനെ രക്ഷിക്കാന്‍ ജില്ലഭരണകൂടവും നഗരസഭയും ജനപ്രതിനിധികളും ഒട്ടേറെ പദ്ധതികള്‍ ആസൂത്രണം ചെയ്തെങ്കിലും പരിഹാരം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സമീപത്തെ ഒാവുചാലുകളിലെ വെള്ളമെല്ലാം പടന്നത്തോടിലേക്കാണ് തുറന്നുവിടുന്നത്. അഴിമുഖം ഉയര്ന്നുനില്ക്കുന്നതുകൊണ്ട് പടന്നത്തോടിലെ വെള്ളം കടലിലേക്ക് ഒഴുക്കാന്‍ കഴിയാത്തതാണ് പ്രതിസന്ധി. ഇരുന്നൂറ് കോടിയുടെ അമൃതം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടും പടന്നത്തോട് നവീകരിക്കാന്‍ മാത്രം ഇതുവരെ കഴിഞ്ഞിട്ടില്ല.
പടന്നത്തോടിലെ വെള്ളം പൈപ്പ് ഉപയോഗിച്ച് കടലിലേക്ക് ഒഴിക്കികളയുകയാണ് അധികൃതര്‍ക്ക് മുന്നിലുള്ള ഒരു മാര്‍ഗം.എന്നാല്‍ പൂര്‍ണമായി പ്രശ്നം ശാസ്ത്രീയരീതിയില്‍ തന്നെ പരിഹരിക്കാനാണ് കോര്പ്പറേഷന് ശ്രമം. ഇതിനായി വിവിധകമ്പനികളെ അധികൃതര്‍ സമീപിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി പ്രശ്നപരിഹാരമില്ലാതെ തുടര്‍ന്നതോടെ മാലിന്യം തോടില്‍ കുന്നുകൂടി കഴിഞ്ഞു.മഴപെയ്തതോടെ പകര്‍ച്ചവ്യാധിയും പടര്‍ന്നുപിടിക്കുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍.