ഫുട്ബോൾ താരം സി.കെ.വിനീതിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതിന് എതിരെ കോഴിക്കോട്ട് പ്രതിഷേധം. ഏജീസ് ഓഫിസിന് മുമ്പിൽ പന്തു തട്ടിയാണ് ഫുട്ബോൾ പ്രേമികള്‍ വേറിട്ട പ്രതിഷേധം നടത്തിയത്.
കേരളത്തിന്റെ പ്രിയ ഫുട്ബോൾ താരം സി.കെ. വിനീതിന് വേണ്ടിയാണ് ഈ പ്രതിഷേധം. ഏജീസ് ഓഫിസിലെ ജോലിയിൽനിന്ന് വിനീതിനെ പിരിച്ചുവിട്ട നടപടി തിരുത്തണമെന്നാണ് ആവശ്യം. കോഴിക്കോട്ടെ ഫുട്ബോൾ പ്രേമികളുടെ ദേശമായ നൈനാൻവളപ്പിൽനിന്നുള്ള കുട്ടികളും സമരത്തിൽ പങ്കെടുത്തു. പത്രങ്ങളിലെ സ്പോർട്്സ് ലേഖകരും പ്രതിഷേധത്തിൽ അണിനിരന്നു.
ജോലിയിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് വരുംനാളുകളിൽ പ്രതിഷേധം തുടരുമെന്ന് മുന്നറിയിപ്പു നൽകിയാണ് ഫുട്ബോൾ പ്രേമികൾ ഏജീസ് ഓഫിസിൽനിന്ന് മടങ്ങിയത്.