കുടിവെള്ളത്തിനായി നാട്ടുകാർ പരക്കംപായുമ്പോൾജപ്പാൻ വെള്ളംപാഴാകുന്നതും കണ്ടിട്ടും പൈപ്പിലെ ചോര്ച്ചയടയ്ക്കാതെ ജലവകുപ്പിന്റെ അനാസ്ഥ. കോഴിക്കോട് ഫറോക്് നഗരസഭയിലാണ് ദിവസങ്ങളായുള്ള കുടിവെള്ളച്ചോര്ച്ച.
നഗരസഭയുടെ പല ഭാഗങ്ങളിലും ഇതു തന്നെയാണ് അവസ്ഥ. ജപ്പാൻകുടിവെള്ള പദ്ധതിയുടെ ഭൂഗർഭപൈപ്പിലൂടെയാണ് വെള്ളം ചോരുന്നത്.
പൈപ്പ്പൊട്ടിയതോടെ ആകെയുള്ള പൊതു ടാപ്പിലും ചെളിവെള്ളമായി. തുള്ളി വെള്ളത്തിന്റെ വിലയറിയുന്ന നാട്ടുകാർ പക്ഷേ അതും ശേഖരിച്ചു.അരിച്ചെടുത്തെങ്കിലും ഉപയോഗിക്കാമെന്നാണ്പ്രതീക്ഷ.
കടുത്ത ജലക്ഷാമമുള്ള പ്രദേശത്ത് സന്നദ്ധസംഘടനകളുടെ കനിവിലാണ് കുടിവെള്ളവിതരണം.