പാലക്കാട്ടെ തൂതപ്പുഴയ്ക്ക് ജീവനേകാൻ ശുചീകരണപ്രവൃത്തികളുമായി വാട്്സ്ആപ്പ് കൂട്ടായ്മ. തൂതപ്പുഴയുടെ കൈവഴികൾ വൃത്തിയാക്കിക്കൊണ്ടായിരുന്നു തുടക്കം. ചെർപ്പുളശേരിയിലൂടെ ഒഴുകുന്ന കൊരമ്പത്തോടാണ് പുഴ സ്നേഹികൾ വൃത്തിയാക്കിയത്.
സൈലന്റുവാലിയിൽ നിന്നൊഴുകി ഭാരതപ്പുഴയിൽ ചേരുന്ന തൂതപ്പുഴ മാലിന്യവാഹിനി ആകാതിരിക്കാൻ നാടൊന്നിക്കുകയാണ്. അഞ്ചുമാസം മുൻപ് രൂപമെടുത്ത വാട്്്സ്്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പുഴ വൃത്തിയാക്കൽ വിവിധ ഘട്ടങ്ങൾ പിന്നിട്ടു. ഇതിന്റെ ഭാഗമായാണ് കൊരമ്പത്തോടും ശുചിയാക്കിയത്. കൊരമ്പത്തോട്ടിൽ നിന്ന് പുഴയിലേക്ക് മാലിന്യം എത്താതിരിക്കാനായിരുന്നു ഇൗ പരിശ്രമം. പ്ലാസ്റ്റിക്കും കാടുകളും നീക്കം ചെയ്ത് പുഴ സ്നേഹികളുടെ ജോലി.
"കോരമ്പത്തോട് സംരക്ഷിക്കുക " എന്നെഴുതിയ പട്ടങ്ങൾ ഉയർത്തിവിട്ട് വിളമ്പര ജാഥയും വേറിട്ടതായി. കൂട്ടായ്മയിലുളളവർ ഒഴിവുസമയങ്ങളിൽ ഒത്തുകൂടുകയും പുഴ വൃത്തിയാക്കുകയും ചെയ്തതിലൂടെ തൂതപ്പുഴ ഒാരോ ദിവസവും തെളീനീരായി ഒഴുകുകയാണ്.