കോഴിക്കോട് കോർപറേഷന്റെ കുപ്പിവെള്ള പദ്ധതിയായ തീർഥത്തിന്റെ രണ്ടാംഘട്ടത്തിന് തുടക്കമായി. കോർപറേഷന്റെയും കുടുംബശ്രീയുടേയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
എരഞ്ഞിക്കൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലാണ് തീർഥം പദ്ധതിയുടെ രണ്ടാമത്തെ പ്ലാന്റ് സ്ഥാപിക്കുന്നത്. ശിലാസ്ഥാപനം മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചു. പദ്ധതിയുടെ ആദ്യത്തെ പ്ലാന്റ് പഴയ കോർപറേഷൻ കെട്ടിടത്തിൽ ഉദ്ഘാടനത്തിന് തയ്യാറായിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം തീർഥം കുപ്പിവെള്ളത്തിന്റെ വിതരണം ആരംഭിക്കാനണ് കോർപറേഷൻ ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പാകുന്നതോടെ കുപ്പിവെള്ള വിപണിയിലെ ചൂഷണം നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ആദ്യഘട്ടത്തിൽ 20 ലിറ്റർ കാനുകളായിരിക്കും വിപണി.ിൽ എത്തിക്കുക. 20 രൂപയാണ് ഒരു കാനിന്റെ വില.