ഹരിതകേരള സൃഷ്ടിക്ക് മാതൃകയായി ഒരുലക്ഷം വിത്തുകൾപാകി പാലക്കാട് പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത്. പ്രകൃതി സ്നേഹികളുടെ കൂട്ടായ്മയായ മരസേനയുടെ നേതൃത്വത്തിലായിരുന്നു ഇൗ ജനകീയദൗത്യം.
ഉൽസവ ലഹരിപോല ഒരു നാടൊന്നാകെ ഒേര സമയം മണ്ണിനെയും മരങ്ങളെയും വിത്തുകളെയും സ്നേഹിച്ച നിമിഷം. വീട്ടുമുറ്റങ്ങളിലും പറമ്പുകളിലും പൊതുയിടങ്ങളിലും പാതയോരങ്ങളിലും വിത്തുകൾ കുഴിച്ചിടുകയായിരുന്നു എല്ലാവരും. മാവ് , പ്ളാവ് , ഞാവൽ , ആഞ്ഞിലി , കശുവണ്ടി , പുളി തുടങ്ങി ഫലവൃക്ഷങ്ങളുടെ വിത്തുകളാണ് നട്ടത്. പഞ്ചായത്തിലെ പതിമൂന്നു വാർഡുകളിലായി ഒരു മണിക്കൂറിനുളളിൽ ഒരു ലക്ഷം വിത്തുകളാണ് മണ്ണിൽ കുഴിച്ചിട്ടത്.
ഒരുപറ്റം പ്രകൃതിസ്നേഹികൾ അടുത്തിടെ രൂപംകൊടുത്ത മരസേന എന്ന കൂട്ടായ്മയാണ് പൂക്കോട്ടുകാവിനെ ഹരിതാഭമാക്കാനുളള ദൗത്യത്തിന് ചുക്കാൻപിടിച്ചത്. പഞ്ചായത്ത് അങ്കണത്തിലെ ലളിതമായ ചടങ്ങിൽ പ്രമുഖർ പങ്കെടുത്തു. മണ്ണുംമരങ്ങളും സംരക്ഷണിക്കണമെന്ന സന്ദേശവുമായി ഇടയ്ക്ക കൊട്ടി കവിതചൊല്ലി ഞരളത്ത് ഹരിഗോവിന്ദനും.