അനുഷ്ഠാന കലകളുടെ ഈറ്റില്ലമാണ് വടക്കേ മലബാർ. തെയ്യങ്ങളിൽ ഏറെ വ്യത്യസ്തയുള്ളതാണ് മാപ്പിള തെയ്യം. മലബാറിലെ സാമുദായിക ഇഴയടുപ്പത്തിന്റെ കഥയും ഐതിഹ്യവുമാണ് മാപ്പിള തെയ്യമെന്ന വിശ്വാസത്തിന് പിറകിൽ
നീലേശ്വരം മൗവേനി കോവിലകത്ത് മാപ്പിള തെയ്യം ഉറഞ്ഞു തുള്ളുകയാണ്. മുന്നിലെത്തുന്ന വിശ്വാസികൾക്കെല്ലാം മലചാമുണ്ഡിയോടപ്പം അനുഗ്രഹവും നൽകിയാണ് മാപ്പിള തെയ്യം മുന്നോട്ട് നീങ്ങുന്നത്.പതിവ് തെയ്യക്കോലങ്ങളിൽ നിന്നും വ്യത്യസ്താനാണ് മാപ്പിള തെയ്യം. പഴയ മലബാർ മുസ്്ലിംകളുടെ വേഷവിധാനത്തിലാണ് അരങ്ങിലെത്തുന്നത്. വാൾപയറ്റും കളരിയഭ്യാസങ്ങളുമായാണ് കളം നിറയുന്നത്.